SignIn
Kerala Kaumudi Online
Thursday, 09 July 2026 3.57 AM IST

പിനാകാ പരീക്ഷണം വിജയം

r

ന്യൂഡൽഹി: ഡിഫൻസ് റിസർച്ച് ആന്റ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (ഡി.ആർ.ഡി.ഒ) വികസിപ്പിച്ച പിനാക ദീർഘദൂര മിസൈലിന്റെ (ലോംഗ് റേഞ്ച് ഗൈഡഡ് റോക്കറ്റ്-എൽ.ആർ.ജി.ആർ ) പരീക്ഷണം വിജയം. ഒഡീഷയിലെ ചാന്ദിപ്പൂർ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ 60 കിലോമീറ്റർ ദൂരപരിധിയിലാണ് റോക്കറ്റ് പരീക്ഷിച്ചത്.

റോക്കറ്റിന്റെ എല്ലാ ഘട്ടങ്ങളും മുൻനിശ്ചയിച്ച പ്രകാരം കൃത്യമായിരുന്നുവെന്ന് ഡി.ആർ.ഡി.ഒ അറിയിച്ചു. ഒരേ ലോഞ്ചറിൽ നിന്ന് വ്യത്യസ്‌ത വകഭേദങ്ങളിലുളള റോക്കറ്റുകൾ വിക്ഷേപിക്കാനുള്ള കഴിവും പരീക്ഷിച്ചു. ഡിഫൻസ് റിസർച്ച് ആന്റ് ഡെവലപ്‌മെന്റ് ലബോറട്ടറി (ഡി.ആർ.ഡി.എൽ), റിസർച്ച് സെന്റർ ഇമാറത്ത് (ആർ.സി.ഐ) എന്നിവയുടെ പിന്തുണയോടെ, ആർമമെന്റ് റിസർച്ച് ആന്റ് ഡെവലപ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റ് (എ.ആർ.ഡി.ഇ) ആണ് മിസൈൽ വികസിപ്പിച്ചത്. ശത്രു ലക്ഷ്യങ്ങൾ കൃത്യമായി കണ്ടെത്തി നാശം വിതയ്‌ക്കാൻ ശേഷിയുള്ളതാണ് മിസൈൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NATIONAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360