SignIn
Kerala Kaumudi Online
Monday, 03 August 2026 2.07 AM IST

മഴ :വടക്കേ ഇന്ത്യയിലും നാശനഷ്ടം

cx

ന്യൂഡൽഹി: വടക്കെ ഇന്ത്യയിൽ പരക്കെ പെയ്യുന്ന കനത്ത മഴയിൽ വ്യാപക നാശനഷ്‌ടങ്ങൾ റിപ്പോർട്ട് ചെയ്‌തു. അസാമിൽ മരിച്ചവർ 82 ആയി. ഛത്തീസ്ഗഢിലെ നാരായൺപൂർ ജില്ലയിൽ വീടുതകർന്ന് രണ്ട് പെൺകുട്ടികൾ മരിച്ചു. വെള്ളപ്പൊക്കത്തിൽ 50ഓളം വീടുകൾ ഒലിച്ചു പോയി.

അസാമിൽ ഇന്നലെ കനത്ത മഴയ‌്‌ക്ക് നേരിയ ശമനമുണ്ടായെങ്കിലും 1.78 ലക്ഷം ആളുകൾ ദുരിതത്തിലാണ്. ആയിരക്കണക്കിന് ആളുകൾ ഒറ്റപ്പെട്ടു. ഏക്കർ കണക്ക് കൃഷി വെള്ളത്തിനടിയിലായി. ഗുജറാത്ത്, ഹിമാചൽ പ്രദേശ്, ജമ്മുകാശ്‌മീർ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിൽ വെള്ളപ്പൊക്കം കനത്ത നാശം വിതച്ചിട്ടുണ്ട്. വടക്കുകിഴക്കൻ ഇന്ത്യയിലും മധ്യ, കിഴക്കൻ ഹിമാലയ താഴ്‌വരകളിലും ഒരാഴ്‌ച കൂടി ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360