ന്യൂഡൽഹി: ഇന്ത്യയുടെ മദ്ധ്യദൂര ബാലിസ്റ്റിക് മിസൈലായ അഗ്നി-4ന്റെ പരിഷ്കരിച്ച പതിപ്പ് വിജയകരമായി പരീക്ഷിച്ചു. ഇന്നലെ ഒഡീഷയിലെ ചാന്ദിപ്പൂരിലുള്ള ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിലായിരുന്നു പരീക്ഷണം. 3000 കിലോമീറ്റർ അകലെയുള്ള ലക്ഷ്യം കൃത്യമായി ഭേദിക്കാൻ മിസൈലിനായി.
റോഡ്- മൊബൈൽ ലോഞ്ചറിൽ നിന്ന് വിക്ഷേപിക്കാനാകുന്ന മിസൈൽ ഇന്ത്യയുടെ പ്രതിരോധ ശേഷി കൂടുതൽ ശക്തിപ്പെടുത്തും. 2024 സെപ്തംബറിയിരുന്നു അഗ്നി-4ന്റെ ആദ്യ പരീക്ഷണം.
മിസൈലിന്റെ എല്ലാ സാങ്കേതിക-പ്രവർത്തന മാനദണ്ഡങ്ങളും പാലിച്ചുള്ള വിക്ഷേപണം സമ്പൂർണ വിജയമായിരുന്നെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
മിസൈലിന്റെ കൃത്യത, ദൂരപരിധി, നാവിഗേഷൻ സംവിധാനം, മറ്റ് നിർണായക സാങ്കേതിക ഘടകങ്ങൾ എന്നിവയുടെ പ്രവർത്തനം പരീക്ഷണത്തിലൂടെ സ്ഥിരീകരിച്ചു
രണ്ട് ഘട്ടങ്ങളുള്ള സോളിഡ്ഫ്യൂവൽ എൻജിൻ ഉപയോഗിക്കുന്ന അഗ്നി-4 മിസൈലിന് 4,000 കിലോമീറ്റർ വരെ ലക്ഷ്യങ്ങൾ ഭേദിക്കാൻ ശേഷിയുണ്ട്
ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിനിടെ തടസ്സങ്ങളോ വ്യതിയാനങ്ങളോ ഉണ്ടായാൽ അവ സ്വയം തിരിച്ചറിഞ്ഞ് ഗതി തിരുത്താൻ കഴിയും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |