
ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരേ വീണ്ടും രൂക്ഷവിമർശനവുമായി പരിസ്ഥിതി-വിദ്യാഭ്യാസ പ്രവർത്തകൻ സോനം വാങ്‌ചുക്. 26 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച വേളയിലെടുത്ത ചിത്രങ്ങൾ പുറത്തുവിടില്ലെന്ന് നൽകിയ ഉറപ്പ് കേന്ദ്രമന്ത്രിമാർ ലംഘിച്ചെന്ന് ആരോപിച്ചു. ഇതോടെ രാഷ്ട്രീയക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രമന്ത്രിമാരായ ജെ.പി. നദ്ദയും ഡോ. ജിതേന്ദ്ര സിംഗും പങ്കെടുത്ത അർദ്ധരാത്രി കൂടിക്കാഴ്ചയിലാണ് നിരാഹാരം അവസാനിപ്പിക്കാൻ ധാരണയായത്. പ്രതിപക്ഷ നേതാക്കളും വിദ്യാർത്ഥി പ്രതിനിധികളും പങ്കെടുക്കുന്ന സംയുക്ത പ്രഖ്യാപനത്തിനുശേഷമേ ഇതിന്റെ ചിത്രങ്ങൾ പുറത്തുവിടൂ എന്നായിരുന്നു ധാരണ. സംയുക്ത തീരുമാനത്തിന്റെ ഭാഗമായി നിരാഹാരം അവസാനിപ്പിച്ചു എന്ന സന്ദേശം നൽകാനാണ് ആഗ്രഹിച്ചത്. എന്നാൽ മന്ത്രിമാർക്കൊപ്പമുണ്ടായിരുന്ന ഫോട്ടോഗ്രാഫർമാർ ചിത്രങ്ങൾ പകർത്തി ധാരണ തെറ്രിച്ച് അവ പുറത്തുവിട്ടു. ഇത് വിശ്വാസ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സർക്കാരുമായി അർദ്ധരാത്രിയിൽ രഹസ്യധാരണയിലെത്തിയെന്ന പ്രചാരണം വാങ്‌ചുക് തള്ളി. വിദ്യാർത്ഥി പ്രതിഷേധം അക്രമാസക്തമാകാനുള്ള സാദ്ധ്യത കണക്കിലെടുത്താണ് നിരാഹാരം അവസാനിപ്പിച്ചത്. നിരാഹാരം അവസാനിപ്പിക്കാൻ ഭാര്യ ഗീതാഞ്ജലി ആങ്‌മോ രാഹൽ ഗാന്ധിയുമായി സംസാരിക്കാൻ ശ്രമിച്ചെങ്കിലും അനുകൂല പ്രതികരണമുണ്ടായില്ലെന്നും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |