
ന്യൂഡൽഹി: പാക് ചാര ഏജൻസി ഐ.എസ്.ഐ പിന്തുണയുള്ള ഷെഹ്സാദ് ഭട്ടി സംഘം ഇന്ത്യയിൽ ആസൂത്രണം ചെയ്ത വൻ അട്ടിമറി ശ്രമങ്ങൾ സുരക്ഷാ ഏജൻസികൾ വിഫലമാക്കി. കേരളത്തിൽ നിന്ന് രണ്ടുപേർ അടക്കം 200ലേറെ പേർ അറസ്റ്റിലായി. 80ൽ അധികം എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്‌തു. സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി, സുരക്ഷാ ഏജൻസികൾ സംയോജിതമായി നടത്തിയ പരിശോധനയിലാണ് സംഘത്തെ കുറിച്ച് വിവരങ്ങൾ ലഭിച്ചത്.
ആഗസ്റ്റ് 12-ന് 14 സംസ്ഥാനങ്ങളിൽ നടത്തിയ പരിശോധനയിൽ ഐ.ഇ.ഡികൾ, പാകിസ്ഥാൻ ഓർഡിനൻസ് ഫാക്ടറി മുദ്രയുള്ള ഗ്രനേഡുകൾ, പിസ്റ്റളുകൾ, ലൈവ് കാട്രിഡ്‌ജുകൾ, സി.സി.ടി.വി. ക്യാമറകൾ അടക്കം പിടിച്ചെടുത്തു. 253 പേരെ കസ്റ്റഡിയിലെടുത്തു.
രാജ്യത്ത് നടന്ന വിവിധ ഗ്രനേഡ്, ഐ.ഇ.ഡി, പെട്രോൾ ബോംബ് ആക്രമണങ്ങളിലും ആസൂത്രിത കൊലപാതകങ്ങളിലും ഷെഹ്സാദ് ഭട്ടി സംഘത്തിന് പങ്കുള്ളതായി തെളിഞ്ഞിട്ടുണ്ട്. പൊലീസ് ആസ്ഥാനങ്ങൾ, പ്രതിരോധ കേന്ദ്രങ്ങൾ, ആരാധനാലയങ്ങൾ എന്നിവിടങ്ങളിൽ നിരീക്ഷണം നടത്തുന്നതിനായി സി.സി.ടി.വി. ക്യാമറകൾ സ്ഥാപിക്കാൻ പണം ചെലവഴിച്ചെന്നും കണ്ടെത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |