SignIn
Kerala Kaumudi Online
Thursday, 25 June 2026 1.47 AM IST

മഹേന്ദ്രസിംഗ് ധോണിക്ക് പരിക്ക് ആദ്യ മത്സരങ്ങളിൽ ചെന്നൈയ്ക്ക് 'തല'യില്ല

dhoni

ചെന്നൈ : കാൽവണ്ണയ്‌ക്ക് പരിക്കേറ്റ സീനിയർ താരം മഹേന്ദ്ര സിംഗ് ധോണി ചെന്നൈ സൂപ്പർ കിംഗ്സിന്റെ ആദ്യ രണ്ടാഴ്ചത്തെ മത്സരങ്ങളിൽ കളിക്കില്ലെന്ന് ടീം മാനേജ്മെന്റ് അറിയിച്ചു. തിങ്കളാഴ്ച ഗോഹട്ടിയിൽ രാജസ്ഥാൻ റോയൽസിനെതിരെയാണ് ചെന്നൈയുടെ ആദ്യ മത്സരം.ധോണിയുടെ അഭാവത്തിൽ സഞ്ജു സാംസണാകും വിക്കറ്റ് കീപ്പർ. ഏപ്രിൽ 11-ന് ഡൽഹി ക്യാപിറ്റൽസിനെതിരെയോ 14-ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിയോ ധോണി തിരിച്ചെത്തിയേക്കും.

കഴിഞ്ഞ സീസണിൽ ചെന്നൈക്കായി 14 മത്സരങ്ങളിൽ നിന്ന് ധോണി 135.17 സ്‌ട്രൈക്ക് റേറ്റിൽ 196 റൺസ് നേടിയിരുന്നു. പതിവ് നായകൻ ഋതുരാജ് ഗെയിക്‌വാദിന് പരിക്കേറ്റതിനെത്തുടർന്ന് ഭൂരിഭാഗം മത്സരങ്ങളിലും ധോണിയാണ് ടീമിനെ നയിച്ചിരുന്നത്. 14 മത്സരങ്ങളിൽ നാലെണ്ണത്തിൽ മാത്രം ജയിച്ച് പോയിന്റ് പട്ടികയിൽ അവസാനക്കാരായാണ് ചെന്നൈ സീസൺ അവസാനിപ്പിച്ചത്.

44-ാം വയസ്സിലും ഐ.പി.എല്ലിൽ സജീവമായ ധോണി, ഈ സീസണിൽ കളത്തിലിറങ്ങിയാൽ ഐ.പി.എൽ ചരിത്രത്തിലെ ഏറ്റവും പ്രായംകൂടിയ ഇന്ത്യൻ താരമെന്ന മുംബയ് ഇന്ത്യൻസ് മുൻ താരം പ്രവീൺ താംബെയുടെ റെക്കാഡ് സ്വന്തം പേരിലാക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, DHONI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360