SignIn
Kerala Kaumudi Online
Tuesday, 28 April 2026 3.34 AM IST

എസ്.എൽ നാരായണന് ബ്ളിറ്റ്സ് കിരീടം

Increase Font Size Decrease Font Size Print Page
s-l-narayanan

വഡോദര : ശക്തി ഗ്രാൻഡ്യുവർ 9.0 ഓപ്പൺ ഫിഡെ ബ്ളിറ്റ്സ് ചെസ് ടൂർണമെന്റിൽ മലയാളി താരം എസ്.എൽ നാരായണന് കിരീടം. തുടർച്ചയായി എട്ട് വിജയങ്ങളും ഫൈനലിൽ സമനിലയുമായി 8.5 പോയിന്റ് നേടിയാണ് നാരായണൻ കിരീടം നേടിയത്. ഫൈനൽ റൗണ്ട് മത്സരത്തിൽ ഇന്റർനാഷണൽ മാസ്റ്ററായ ആകാശ് ശരത്ചന്ദ്ര ഡാൽവിയുമായാണ് ഗ്രാൻഡ് മാസ്റ്ററായ നാരായണൻ സമനില വഴങ്ങിയത്.

ഈ കിരീടവിജയത്തോടെ നാരായണൻ ഫിഡെ ബ്ളിറ്റ്സ് റാങ്കിംഗിൽ ലോക ചാമ്പ്യൻ ഡി.ഗുകേഷിനെ മറികടന്നു. 2650.1 പോയിന്റാണ് ബ്ളിറ്റ്സിൽ നാരായണന്റെ ലൈവ് റേറ്റിംഗ്. ഇതോടെ ബ്ളിറ്റ്സിൽ ലോക റാങ്കിംഗിൽ ആദ്യ 50 സ്ഥാനത്തേക്ക് നാരായണൻ എത്തുകയും ചെയ്തു.

TAGS: NEWS 360, SPORTS, S L NARAYANAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.