SignIn
Kerala Kaumudi Online
Tuesday, 23 June 2026 9.05 PM IST

കണ്ണുകളെല്ലാം ക്രിസ്റ്റ്യാനോയിൽ

cristiano

പോർച്ചുഗൽ ഇന്ന് ഉസ്ബക്കിസ്ഥാനോട്, കണ്ണുകളെല്ലാം ക്രിസ്റ്റ്യാനോയിൽ

ഹൂസ്റ്റൺ : ലോകകപ്പ് ഗ്രൂപ്പ് കെയിൽ പോർച്ചുഗൽ ഇന്ന് കന്നിക്കാരായ ഉസ്ബക്കിസ്ഥാനെ നേരിടാനെത്തുമ്പോൾ ആരാധകർ നോക്കുന്നത് ക്രിസ്റ്റ്യാനോ റൊണാൾഡോയിലേക്കാണ്. കോംഗോയ്ക്ക് എതിരെ സ്വന്തം ടീം പന്തുകൊ‌ടുക്കാനും എതിർ ടീം പന്തെടുക്കാനും സമ്മതിക്കാതെ ക്രിസ്റ്റ്യാനോയെ സമ്മർദ്ദത്തിലാക്കിയിരുന്നു. 1-1ന് സമനിലയിൽ പിരിഞ്ഞ മ​ത്സ​ര​ത്തി​ന് ​ശേ​ഷം​ ​ഏ​റ്റ​വും​ ​സ​ങ്ക​ട​ത്തോ​ടെ​ ​നി​ന്ന​ത് ​ക്രി​സ്റ്റ്യാ​നോ​ ​റൊ​ണാ​ൾ​ഡോ​യാ​യി​രു​ന്നു.​ ​ആ​റാം​ ​ലോ​ക​ക​പ്പി​നി​റ​ങ്ങി​യ​ ​താ​ര​ത്തി​ന് 25​ ​ത​വ​ണ​മാ​ത്ര​മാ​ണ് ​പ​ന്ത് ​തൊ​ടാ​നാ​യ​ത്.​ ​ല​ക്ഷ്യ​ത്തി​ലേ​ക്ക് ​ഒ​രു​ ​ഷോ​ട്ടു​പോ​ലും​ ​തൊ​‌​ടു​ക്കാ​നാ​യി​ല്ല.​ ​ര​ണ്ടാം​ ​പ​കു​തി​യി​ൽ​ ​ല​ഭി​ച്ച​ ​ര​ണ്ട് ​അ​വ​സ​ര​ങ്ങ​ളും​ ​പാ​ഴാ​ക്കി.​ 90​ ​മി​നി​ട്ടും​ ​ക​ളി​ച്ചി​ട്ടും​ ​ക്രി​സ്റ്റ്യാ​നോ​യ്ക്ക് ​മ​ത്സ​ര​ത്തി​ൽ​ ​ഒ​രു​ ​സ്വാ​ധീ​ന​വും​ ​ചെ​ലു​ത്താ​നാ​യി​ല്ല.​ ​ത​ന്നെ​ ​മാ​ർ​ക്ക് ​ചെ​യ്ത് ​നി​ന്ന​വ​ർ​ക്കി​ട​യി​ലൂ​ടെ​ ​ഉ​ലാ​ത്തു​ക​യാ​യി​രു​ന്നു​ ​മി​ക്ക​സ​മ​യ​വും.​ ​

ലയണൽ മെസിയും എംബാപ്പെയും ഹാലാൻഡും ഹാരി കേനുമൊക്കെ ഗോളടിച്ച് തകർക്കുമ്പോഴാണ് ക്രിസ്റ്റ്യാനോയു‌ടെ ഈ ദുർവിധി. പോർച്ചുഗൽ ടീമിൽ വേണ്ടത്ര ഒത്തിണക്കമില്ലാത്തതിനാലാണ് കോംഗോയ്ക്ക് എതിരെ വിജയിക്കാൻ കഴിയാത്തതെന്നും വിമർശനമുണ്ട്. ആദ്യമത്സരത്തിൽ തിരിച്ചടി നേരിട്ട സ്പെയ്നും ഹോളണ്ടും ഉൾപ്പടെയുള്ള ടീമുകൾ രണ്ടാം മത്സരത്തിൽ പുറത്തെടുത്ത പ്രകടനം പോർച്ചുഗൽ മാതൃകയാക്കിയാക്കാനാണ് ആരാധകർ ആവശ്യപ്പെടുന്നുണ്ട്. ആദ്യ ലോകകപ്പിനെത്തിയ ഉസ്ബക്കിസ്ഥാനെതിരെ വിജയം നേടിയില്ലെങ്കിൽ അവസാനമത്സരത്തിൽ കൊളംബിയയെ നേരിടുന്നത് നിർണായകമാകും.

ഇന്ന് നടക്കുന്ന മറ്റ് മത്സരങ്ങളിൽ ഇംഗ്ളണ്ട് ഘാനയേയും ക്രൊയേഷ്യ പാനമയേയും നേരിടും.ആദ്യ മത്സരത്തിൽ ക്രൊയേഷ്യയെ 4-2ന് ഇംഗ്ളണ്ട് തോൽപ്പിച്ചിരുന്നു. പാനമയെ 1-0ത്തിന് തോൽപ്പിച്ചാണ് ഘാന എത്തുന്നത്.

കാണേണ്ട കളികൾ

ജോർദാൻ Vs അൾജീരിയ

രാവിലെ 8.30 മുതൽ

പോർച്ചുഗൽ Vs ഉസ്ബക്കിസ്ഥാൻ

രാത്രി 10.30 മുതൽ

ഇംഗ്ളണ്ട് Vs ഘാന

രാത്രി 1.30 മുതൽ

ക്രൊയേഷ്യ Vs പാനമ

വെളുപ്പിന് 4.30 മുതൽ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, SPORTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360