SignIn
Kerala Kaumudi Online
Friday, 03 July 2026 4.45 AM IST

മെസിയെ തടുക്കാൻ വൊസീഞ്ഞ ഇറങ്ങുന്നു

argentina

അർജന്റീന Vs കേപ് വെർദേ രണ്ടാം റൗണ്ട് ഈ രാത്രി

മയാമി : ലോകകപ്പിലെ തന്റെ ആദ്യ മത്സരത്തിലെ സേവുകൾ കൊണ്ട് ലോകത്തെ വിസ്മയിപ്പിച്ച് കേപ്പ് വെർദേ എന്ന കുഞ്ഞൻ രാജ്യത്തിന്റെ ഗോൾ കീപ്പർ വൊസീഞ്ഞയ്ക്ക് ഈ രാത്രി സ്വപ്നസാഫല്യം. ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും

വലിയ ഗോൾ വേട്ടക്കാരൻ ലയണൽ മെസിയെയാണ് വൊസീഞ്ഞ നേരിടുക. ആദ്യമായി ലോകകപ്പിന്റെ നോക്കൗട്ടിലെത്തിയ കേപ്പ് വെർദേയ്ക്ക് അർജന്റീന എത്തുമ്പോൾ അട്ടിമറിയൊന്നും ആരും പ്രതീക്ഷിക്കുന്നില്ല. എന്നാൽ ആദ്യ മത്സരത്തിൽ സ്പെയിനിനെയും പിന്നീട് ഉറുഗ്വേയും ഗോളടിക്കാൻ അനുവദിക്കാതിരുന്ന വൊസീഞ്ഞയ്ക്ക് മെസിയെ എങ്ങനെ തടുക്കാനാകും എന്നത് കൗതുകമാകും.

ഗ്രൂപ്പ് റൗണ്ടിലെ മൂന്ന് മത്സരങ്ങളും മികച്ച മാർജിനിൽ ജയിച്ചാണ് അർജന്റീന വരുന്നത്. അർജീരിയയെ 3-0ത്തിനും ഓസ്ട്രിയയെ 2-0ത്തിനും തോൽപ്പിച്ചപ്പോൾ എല്ലാ ഗോളുകളും നേ‌ടിയത് മെസി. ജോർദാനെ 3-1ന് മറികടന്നപ്പോൾ പകരക്കാരനായിറങ്ങി മെസി ഒരു ഗോളും നേ‌ടി. കേപ്പ് വെർദേയാകട്ടെ ഒറ്റക്കളിപോലും ജയിച്ചിട്ടില്ല. തോറ്റിട്ടുമില്ല. സ്പെയ്നിനേയും ഉറുഗ്വേയേയും ഗോൾരഹിത സമനിലയിൽ കുരുക്കി. സൗദിയോട് 2-2നായിരുന്നു സമനില.

ഇന്ന് രാത്രി 11.30ന് തുടങ്ങുന്ന രണ്ടാം റൗണ്ട് മത്സരത്തിൽ ഓസ്ട്രേലിയ ഈജിപ്തിനെ നേരിടും. വെളുപ്പിന് 3.30നാണ് അർജന്റീന കേപ്പ് - വെർദേ മത്സരം. രാവിലെ ഏഴിന് കൊളംബിയയും ഘാനയും തമ്മിൽ നടക്കുന്ന മത്സരത്തോടെ രണ്ടാം റൗണ്ട് മത്സരങ്ങൾക്ക് അവസാനമാകും.

കാണേണ്ട കളികൾ

ഓസ്ട്രേലിയVs ഈജിപ്ത്

ഇന്ന് രാത്രി 11.30 മുതൽ

അർജന്റീന കേപ്പ് - വെർദേ

വെളുപ്പിന് 3.30 മുതൽ

കൊളംബിയ - ഘാന

ശനി രാവിലെ 7 മുതൽ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MESSI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360