
ഫ്രാങ്ക്ഫർട്ട് : ജർമ്മൻ ഫുട്ബാൾ ടീമിന്റെ പുതിയ പരിശീലകനായി മുൻ ലിവർപൂൾ കോച്ച് യൂർഗൻ ക്ളോപ്പിനെ നിയമിച്ചു. 2030വരെയാണ് ക്ളോപ്പിന് കരാർ നൽകിയിരിക്കുന്നത്. ലോകകപ്പ് പ്രീ ക്വാർട്ടറിൽ പാരഗ്വേയോട് തോറ്റതിന് പിന്നാലെ കോച്ചായിരുന്ന യൂലിയൻ നാഗെൽസ്മാൻ സ്ഥാനമൊഴിഞ്ഞിരുന്നു. 2014ൽ ചാമ്പ്യൻസായതിന് ശേഷം തുടർച്ചയായ മൂന്നാം ലോകകപ്പിലാണ് ജർമ്മനി പ്രീക്വാർട്ടർ കടക്കാതെ പുറത്താകുന്നത്. ഈ ലോകകപ്പിലെ ഏറ്റവും പ്രായംകുറഞ്ഞ കോച്ചായിരുന്നു 38കാരനായ നാഗെൽസ്മാൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |