SignIn
Kerala Kaumudi Online
Saturday, 25 July 2026 3.34 AM IST

കോ​മ​ൺ​വെ​ൽ​ത്ത് ​ഗെ​യിം​സ്, ചന്തുകുമാറിലൂടെ  ഇന്ത്യയ്ക്ക്  വെങ്കലത്തുടക്കം

chandukumar

ഗ്ളാസ്ഗോ : കോമൺവെൽത്ത് ഗെയിംസിലെ പാരാ പവർ ലിഫ്റ്റിംഗിൽ പുരുഷ ഹെവി വെയ്റ്റ് വിഭാഗത്തിൽ വെങ്കലം നേടി ഇന്ത്യൻ താരം ചന്തു കുമാർ. ബിഹാറുകാരനായ ചന്തുകുമാർ തന്റെ മൂന്ന് അവസരങ്ങളിലുമായി 130.9 പോയിന്റ് നേടിയാണ് മൂന്നാമതെത്തിയത്. ഈ കോമൺവെൽത്ത് ഗെയിംസിലെ ഇന്ത്യയുടെ ആദ്യമെഡലാണിത്.

ഇന്നലെ നടന്ന നേരത്തേ നടന്ന​ ​പാ​രാ​ ​പ​വ​ർ​ലി​ഫ്റ്റിം​ഗ്​ ​ലൈറ്റ് വെയ്റ്റ് പുരുഷ വിഭാഗത്തിൽ ഇ​ന്ത്യ​യ്ക്ക് ​വേ​ണ്ടി​ ​മ​ത്സ​രി​ച്ച​ ​അ​ശോ​ക് ​കു​മാ​ർ​ ​മ​ലി​ക്ക് ​നാ​ലാ​മ​തും​ ​പ​രം​ജീ​ത് ​കു​മാ​ർ​ ​ഏ​ഴാ​മ​തു​മാ​ണ് ​ഫി​നി​ഷ് ​ചെ​യ്ത​ത്.​ ​അ​ശോ​കി​ന് ​ത​ല​നാ​രി​ഴ​യ്ക്കാ​ണ് ​വെ​ങ്ക​ലം​ ​ന​ഷ്ട​മാ​യ​ത്.​ ​ആ​ദ്യ​ ​ശ്ര​മ​ത്തി​ൽ​ 195​ ​കി​ലോ​യും​ ​ര​ണ്ടാം​ ​ശ്ര​മ​ത്തി​ൽ​ 200​ ​കി​ലോ​യും​ ​ഉ​യ​ർ​ത്തി​യ​ ​അ​ശോ​കി​ന് ​മൂ​ന്നാം​ ​ശ്ര​മ​ത്തി​ൽ​ 205​ ​കി​ലോ​ ​ഉ​യ​ർ​ത്താ​ൻ​ ​ക​ഴി​ഞ്ഞി​ല്ല.​ ​ഇ​തോ​ടെ​യാ​ണ് ​മൂ​ന്നാം​ ​സ്ഥാ​നം​ ​ന​ഷ്‌​ട​മാ​യ​ത്.​ ​

ശ്രീഹരി ഫൈനലിൽ

കോമൺവെൽത്ത് ഗെയിംസ് നീന്തലിൽ ഇന്ത്യയുടെ ശ്രീഹരി നടരാജ് 50 മീറ്റർ ബാക് സ്ട്രോക്കിന്റെ ഫൈനലിലെത്തി. ഹീറ്റ്സിൽ മികച്ച എട്ടാമത്തെ സമയം കണ്ടെത്തിയാണ് ശ്രീഹരി സെമിയിലെത്തിയത്. 25.29 സെക്കൻഡിലാണ് ശ്രീഹരി സെമിയിൽ ഫിനിഷ് ചെയ്തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JHANDU KUMAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360