
ആംസ്റ്റർഡാം: നെതർലാൻഡ്സ് ദേശീയ ഫുട്‌ബാൾ ടീമിന്റെ പുതിയ പരിശീലകനായി സ്മാനിഷ് ഇതിഹാസം സാവി ഹെർണാണ്ടസ്. അരനൂറ്റാണ്ടിനിടെ ഡച്ച് ടീമിന്റെ പരിശീലകനാകുന്ന ആദ്യ വിദേശിയാണ് സാവി. ഏണസ്റ്റ് ഹാപ്പലാണ് (1977-78) ഇതിനുമുമ്പ് ഡച്ച് ടീമിനെ പരിശീലിപ്പിച്ച വിദേശി.ലോകകപ്പിന് ശേഷം സ്ഥാനമൊഴിഞ്ഞ റൊണാൾഡ് കോമാന് പകരമാണ് 46-കാരനായ സാവി എത്തുന്നത്. 2030 ലോകകപ്പ് വരെയാണ് കരാർ.2024ൽ സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയുടെ പരിശീലക സ്ഥാനം ഒഴിഞ്ഞ ശേഷം വിശ്രമത്തിലായിരുന്നു സാവി.
2010-ലെ ലോകകപ്പ് ഫൈനലിൽ നെതർലൻഡ്സിനെ പരാജയപ്പെടുത്തിയ സ്പാനിഷ് ടീമിലെ പ്രധാനിയായിരുന്നു സാവി. ബാഴ്‌സലോണയിൽ 17 വർഷം കളിച്ച സാവി, ഖത്തർ ക്ലബ്ബായ അൽ സാദിലൂടെയാണ്പ രിശീലന കരിയർ ആരംഭിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |