SignIn
Kerala Kaumudi Online
Friday, 14 August 2026 2.50 AM IST

സൂപ്പർ കപ്പിൽ പിന്നെയും പി.എസ്.ജി

psg

സാൽസ്ബർഗ്: യുവേഫ സൂപ്പർ കപ്പ് കിരീടം നിലനിർത്തി ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജി. ചാമ്പ്യൻസ് ലീഗ് ജേതാക്കളായ പി.എസ്.ജിയും യൂറോപ്പ ലീഗ് ജേതാക്കളായ ആസ്റ്റൺ വില്ലയും തമ്മിൽ ഓസ്ട്രിയയിലെ സാൽസ്ബർഗിൽ നടന്ന സൂപ്പർ കപ്പ് ഫൈനലിൽ ഒന്നിനെതിരേ രണ്ട് ഗോളുകൾക്കാണ് ഫ്രഞ്ച് ക്ളബിന്റെ ജയം. ഇതോടെ റയൽ മാഡ്രിഡിന് ശേഷം (2016, 2017) തുടർച്ചയായ രണ്ട് സീസണുകളിൽ സൂപ്പർ കപ്പ് നേടുന്ന ടീമെന്ന നേട്ടവും പി.എസ്.ജി സ്വന്തമാക്കി.

മത്സരത്തിന്റെ 20-ാം മിനിട്ടിൽ ക്വീച്ച വരാട്ട്സ്‌കേലിയയിലൂടെ പി.എസ്.ജിയാണ് ആദ്യം സ്‌കോർ ചെയ്തത്. 45-ാം മിനിട്ടിൽ തന്റെ അരങ്ങേറ്റ മത്സരത്തിനിറങ്ങിയ 17 വയസുകാരൻ ബ്രയാൻ മഹ്‌ജോയിലൂടെ ആസ്റ്റൺ വില്ല സമനില പിടിച്ചു. എന്നാൽ, 66-ാം മിനിട്ടിൽ ദെസീറേ ദുവെ നേടിയ ഗോളാണ് പി.എസ്.ജിക്ക് ജയം സമ്മാനിച്ചത്. കോച്ച് ലൂയിസ് എൻറിക്കെയ്ക്ക് കീഴിൽ പി.എസ്.ജി നേടുന്ന 13-ാമത്തെ ട്രോഫിയാണിത്. പരിക്കേറ്റ പ്രധാന താരങ്ങളുടെ അഭാവമാണ് ഇംഗ്ളീഷ് ക്ളബ് ആസ്റ്റൺ വില്ലയ്ക്ക് തിരിച്ചടിയായത്. എങ്കിലും ഒരു ഗോൾ തിരിച്ചടിച്ച ആദ്യ പകുതി സമനിലയിലാക്കാൻ വില്ലയ്ക്ക് കഴിഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EUEFA SUPER CUP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360