
ബ്രസീലിയ: ബ്രസീൽ പ്രസിഡന്റ് ലൂയീസ് ഇനാഷ്യോ ലൂല ഡസിൽവയ്ക്ക് (80) ത്വക്ക് ക്യാൻസർ സ്ഥിരീകരിച്ചു. രോഗത്തിന്റെ പ്രാരംഭഘട്ടമാണ് കണ്ടെത്തിയതെന്നും റേഡിയേഷൻ ചികിത്സ തുടങ്ങിയെന്നും ഡോക്ടർമാർ അറിയിച്ചു. ലൂലയ്ക്ക് നിലവിൽ ഔദ്യോഗിക ജോലികൾ ചെയ്യുന്നതിന് തടസമില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഡോക്ടർമാർ വ്യക്തമാക്കി. ഒക്ടോബറിൽ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ നാലാം തവണയും മത്സരത്തിന് ഒരുങ്ങുകയാണ് ലൂല. 2011ൽ ലൂലയ്ക്ക് തൊണ്ടയിൽ ക്യാൻസർ സ്ഥിരീകരിച്ചിരുന്നു. അടുത്ത വർഷം രോഗമുക്തി നേടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |