
ലാഹോർ: പാകിസ്ഥാനിൽ ട്യൂഷൻ സെന്ററിന്റെ മേൽക്കൂര തകർന്ന് 14 കുട്ടികൾക്ക് ദാരുണാന്ത്യം. ലാഹോറിലെ കഹ്നയിലെ ബസ്തി ഈദ് ഗായിലുള്ള സ്വകാര്യ ട്യൂഷൻ സെന്ററിന്റെ മേൽക്കൂരയാണ് തകർന്നത്. ഒരു അധ്യാപകനും എട്ട് കുട്ടികളും അടക്കം ഒൻപത് പേർക്ക് പരിക്കേറ്റിട്ടുണ്ട്.സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.രണ്ട് പേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
ട്യൂഷൻ സെന്റർ നടത്തിയിരുന്ന കെട്ടിടത്തിന്റെ അവസ്ഥ മോശമായിരുന്നുവെന്നാണ് പ്രദേശവാസികൾ പറയുന്നത്. കഴിഞ്ഞ ദിവസം കുട്ടികൾ ക്ലാസിലുണ്ടായിരുന്ന സമയത്താണ് മേൽക്കൂര പെട്ടെന്ന് താഴേക്ക് പതിച്ചത്.പരിക്കേറ്റവരുടെ നില അതീവ ഗുരുതരമാണ്.
ഈ കെട്ടിടത്തിന്റെ രണ്ടാമത്തെ നിലയുടെ മേൽക്കൂരയാണ് തകർന്നുവീണത്. അപകടം നടക്കുന്ന സമയത്ത് നിർമ്മാണ തൊഴിലാളികൾ മേൽക്കൂരയിൽ ടൈലുകൾ പാകുന്ന ജോലികളിൽ ഏർപ്പെട്ടിരിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ ആരോപിക്കുന്നത്. കഴിഞ്ഞ വർഷം ജൂലൈയിലും കറാച്ചിയിലെ ലിയാരിയിൽ അഞ്ച് നില കെട്ടിടം തകർന്ന് 27 പേർ മരണപ്പെട്ടിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |