SignIn
Kerala Kaumudi Online
Thursday, 02 July 2026 5.15 AM IST

ഖത്തർ സമ്മാനിച്ച എയർഫോഴ്‌സ് വണ്ണിൽ ആദ്യ യാത്ര നടത്തി ട്രംപ്

a

വാഷിംഗ്ടൺ: ഖത്തർ രാജകുടുംബം സമ്മാനിച്ച, അത്യാധുനിക സൗകര്യങ്ങളോടു കൂടി നവീകരിച്ച പുതിയ എയർഫോഴ്‌സ് വൺ വിമാനത്തിൽ തന്റെ ആദ്യ യാത്ര നടത്തി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.മേരിലാൻഡിൽ നിന്ന് നോർത്ത് ഡക്കോട്ടയിലേക്കാണ് യാത്ര തിരിച്ചത്.എയർഫോഴ്‌സ് വണ്ണിന്റെ പരമ്പരാഗത ഇളം നീല നിറത്തിലുള്ള ബോഡി ഇതിനില്ല. ട്രംപിന്റെ ഇഷ്ട്ടാനുസരണം നേവി ബ്ലൂ നിറത്തിലുള്ള അടിഭാഗവും ചുവപ്പ്, സ്വർണ്ണ വരകളും അടങ്ങിയതുമാണ്.ആദ്യത്തെ പറക്കൽ തന്നെ ആവേശഭരിതനാക്കുന്നുയെന്ന് ഡക്കോട്ടയിലേക്ക് പോകുന്നതിനായി വിമാനത്തിൽ കയറുന്നതിന് മുമ്പായി ട്രംപ് മാദ്ധ്യമങ്ങളോട് പറഞ്ഞു.

മക്കളായ എറിക് ട്രംപ്, ഡൊണാൾഡ് ട്രംപ് ജൂനിയർ, ഡൊണാൾഡ് ട്രംപ് ജൂനിയറിന്റെ ഭാര്യ ബെറ്റിന ട്രംപ്, വൈറ്റ് ഹൗസ് ഉദ്യോഗസ്ഥർ എന്നിവരും ആദ്യ യാത്രയിൽ ട്രംപിനൊപ്പം ഉണ്ടായിരുന്നു.ഏകദേശം 400 മില്യൺ ഡോളർ വിലമതിക്കുന്നതാണ് ഈ വിമാനം. ഒരു വിദേശ രാജ്യം നൽകിയ ഇത്രയും വലിയ സമ്മാനം സ്വീകരിക്കുന്നത് സംബന്ധിച്ച് യു.എസിൽ വലിയ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. ട്രംപ് പ്രസിഡന്റ് സ്ഥാനത്തിരിക്കുമ്പോൾ മാത്രമേ ഈ വിമാനം എയർഫോഴ്‌സ് വണ്ണായി ഉപയോഗിക്കുകയുള്ളൂ.ശേഷം വിമാനത്തിന്റെ ഉടമസ്ഥാവകാശം 'ഡൊണാൾഡ് ജെ. ട്രംപ് പ്രസിഡൻഷ്യൽ ലൈബ്രറി ഫൗണ്ടേഷന്' കൈമാറാനാണ് ധാരണ.

ഖത്തർ സമ്മാനിച്ചതാണെങ്കിലും, വിമാനത്തിന്റെ സുരക്ഷാ ക്രമീകരണങ്ങളും ആശയവിനിമയ സംവിധാനങ്ങളും ഉൾപ്പടെയുള്ള നവീകരണ പ്രവൃത്തികൾ യു.എസ് സർക്കാരാണ് നടത്തിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: US
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360