SignIn
Kerala Kaumudi Online
Sunday, 20 September 2026 8.12 PM IST

വ്യവസായ ഫെസിലിറ്റേഷൻ പാർക്കുകൾ സ്ഥാപിക്കും

k

തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളിലെ അധികഭൂമിയിൽ വ്യവസായ സംരംഭകർക്കാവശ്യമായ സാങ്കേതിക സൗകര്യങ്ങൾ ഒരുക്കാൻ ഇൻഡസ്ട്രിയൽ ഫെസിലിറ്റേഷൻ പാർക്കുകൾ സ്ഥാപിക്കുമെന്ന് മന്ത്രി പി.രാജീവ് നിയമസഭയിൽ പറഞ്ഞു. ആദ്യഘട്ടമായി കൊല്ലം യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസിന്റെ 96 സെന്റ് സ്ഥലത്ത് പാർക്ക് സ്ഥാപിക്കുന്നതിന് 28.15 കോടിയുടെ ഭരണാനുമതി നൽകി. വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ വിറ്റുവരവിൽ 2021-22 സാമ്പത്തിക വർഷം 30 ശതമാനത്തിലേറെ വർദ്ധനയുണ്ടായി.

വ്യവസായം ആരംഭിക്കുന്നതിന് വ്യവസായ വികസന കോർപ്പറേഷൻ ഒരുക്കിയ കെ-സ്വിഫ്റ്റ് മുഖേന 7,622 അപേക്ഷകൾ ഇതുവരെ ലഭിച്ചു. ഇതിൽ 3,070 പേർക്ക്വ്യ വസായം ആരംഭിക്കാൻ അനുമതി നൽകി. സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾക്കുള്ള 28,508 അനുമതികളും കെ-സ്വിഫ്റ്റിലൂടെ ലഭ്യമാക്കി.

അടുത്ത പത്തു വർഷത്തിനുള്ളിൽ 41 പൊതുമേഖല സ്ഥാപനങ്ങളിൽ ഹ്രസ്വ, ഇടത്തരം, ദീർഘകാലം എന്നീ ഘട്ടങ്ങളിലായി 405 പദ്ധതികൾ നടപ്പാക്കാൻ മാസ്റ്റർപ്ലാൻ തയ്യാറാക്കി വരുന്നു. ഇതിനായി 9,467.1 കോടി വേണ്ടി വരും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS, BUDGET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360