SignIn
Kerala Kaumudi Online
Friday, 19 June 2026 10.58 AM IST

ഓട്ടോറിക്ഷാ ഡ്രെെവർ പകുതി വഴിയിൽ ഇറക്കിവിട്ടു; ഭാര്യയുടെ മൃതദേഹവും തോളിലേറ്റി ഗ്രാമത്തിലേയ്ക്ക് നടന്ന് യുവാവ്

odisha-man

വിശാഖപട്ടണം: ഓട്ടോറിക്ഷാ ഡ്രെെവർ പകുതി വഴിയിൽ ഇറക്കിവിട്ടതിനെത്തുടർന്ന് ഭാര്യയുടെ മൃതദേഹം ചുമന്ന് റോഡിലൂടെ നടന്ന് യുവാവ്. ഒഡീഷയിലെ കോരാപുട്ട് ജില്ലയിൽ നിന്നുള്ള 35കാരനായ സാമുലു പാംഗിയാണ് ഭാര്യ ഐഡെ ഗുരുവിന്റെ(30) മൃതദേഹവുമായി കിലോമീറ്ററുകൾ നടന്നത്. അസുഖബാധിതയായ ഭാര്യയുടെ ചികിത്സയ്ക്കാണ് ഇയാൾ ആന്ധ്രാപ്രദേശിൽ എത്തിയത്.

യുവതി മരുന്നുകളോട് പ്രതികരിക്കാത്തതിനെ തുടർന്ന് വീട്ടിലേയ്ക്ക് തിരിച്ചുകൊണ്ടുപോകാൻ വിശാഖപട്ടണം സാംഗിവലസയിലെ ആശുപത്രി അധികൃതർ പറഞ്ഞു. തുടർന്ന് ഓട്ടോറിക്ഷ വിളിച്ച് നാട്ടിലേയ്ക്ക് പോകുന്നതിനിടെ ഭാര്യ മരിക്കുകയായിരുന്നുവെന്ന് സാമുലു പറഞ്ഞു. എന്നാൽ ഐഡെ മരിച്ചതോടെ ഇനി യാത്ര തുടരാനാകില്ലെന്ന് ഡ്രെെവർ പറയുകയും ഇവരെ റോഡിൽ ഇറക്കി വിടുകയും ചെയ്തു.

കെെയിലുള്ള 2000രൂപയും ഇയാൾ ഓട്ടോയ്ക്ക് കൊടുത്തു. മറ്റൊരു വാഹനം വിളിച്ച് പോകാൻ പണം ഇല്ലാത്തതിനാൽ സാമുലു ഭാര്യയുടെ മൃതദേഹം തോളിലേറ്റി ഒഡീഷയിലെ കോരാപുട്ടിലേയ്ക്ക് നടക്കുകയായിരുന്നു. ഇത് കണ്ട നാട്ടുകാരാണ് പൊലീസിൽ വിവരം അറിയിച്ചത്. തുടർന്ന് ആന്ധ്ര പൊലീസ് എത്തി ഇയാൾക്ക് ആംബുലൻസ് ഏർപ്പെടുത്തികൊടുക്കുകയും 10,000രൂപ ശേഖരിച്ച് നൽകുകയും ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, WIFE, BODY, AUTO, DRIVER, HOME, ODISHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360