SignIn
Kerala Kaumudi Online
Thursday, 19 February 2026 4.37 AM IST

പ്രദേശത്തെ സ്‌ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്‌ത് പ്രചരിപ്പിച്ചു, പ്രതിയായ മുൻ സി പി എം നേതാവ് തൂങ്ങിമരിച്ചു; കൂട്ടുപ്രതിയും ആത്മഹത്യയ്‌ക്ക് ശ്രമിച്ചു

Increase Font Size Decrease Font Size Print Page
muralidharan

കണ്ണൂർ: സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന കേസിലെ പ്രതികളിലൊരാളെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. സി പി എം ലോക്കൽ കമ്മിറ്റി മുൻ അംഗം എം മുരളീധരനാണ് (46) മരിച്ചത്. ഇന്നലെ വൈകിട്ട് വലിയ വെളിച്ചത്തെ ടാർ മിക്സിംഗ് കേന്ദ്രത്തിന് സമീപമാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

കൂട്ടുപ്രതിയായ തൃക്കണ്ണാപുരം കളരിമുക്കിലെ അഭിനവ് (25) ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രദേശത്തെ സ്ത്രീകളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ നിന്ന് ശേഖരിച്ച്, മോർഫ് ചെയ്ത് അശ്ലീലമാക്കുകയും ടെലിഗ്രാമിലൂടെ പ്രചരിപ്പിക്കുകയും ചെയ്‌തെന്നാണ് പരാതി.

തൃക്കണ്ണാപുരം സ്വദേശിനിയാണ് കൂത്ത്പറമ്പ് പൊലീസിൽ പരാതി നൽകിയത്. തുടർന്ന് ഐ ടി ആക്ട് പ്രകാരവും, സ്ത്രീത്വത്തെ അപമാനിച്ചതിനും കേസെടുക്കുകയായിരുന്നു. കൂത്തുപറമ്പ് സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനായിരുന്നു മുരളീധരൻ. ഇയാളെ കഴിഞ്ഞ ദിവസം പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു.

TAGS: CASE DIARY, CPM, DEATH, CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY