
നെയ്യാറ്റിൻകര: സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച നെയ്യാറ്റിൻകര കാരോട് വിദ്യാധരൻ നായരെ(47) നെയ്യാറ്റിൻകര അതിവേഗ പോക്സോ കോടതി -ഒന്ന് ജഡ്ജി കെ.എം. സുജ വിവിധ വകുപ്പുകളിലായി 30 വർഷം കഠിന തടവിനും ഒന്നര ലക്ഷം രൂപ പിഴ ഒടുക്കുവാനും ശിക്ഷിച്ചു. പിഴ ഒടുക്കിയില്ലെങ്കിൽ മൂന്ന് വർഷവും ആറ് മാസവും അധിക ശിക്ഷ അനുഭവിക്കണം. വിവരം അധികൃതരെ അറിയിക്കാതിരുന്ന രണ്ടാം പ്രതിക്ക് കോടതി ആറുമാസം തടവിനും 5000 രൂപ പിഴ ഒടുക്കുവാനും വിധിച്ചു. കുട്ടി അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ മുതലാണ് ലൈംഗികമായി ഉപദ്രവിക്കാൻ തുടങ്ങിയത്. ഈ വിവരം കുട്ടി ക്ലാസ് ടീച്ചറോട് പറഞ്ഞത് അനുസരിച്ചാണ് കേസെടുത്തത്. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പൂവച്ചൽ എഫ്. വിനോദ്, അഡ്വ.വി.ആർ മായാദേവി എന്നിവർ ഹാജരായി. പാറശ്ശാല സി.ഐ ആയിരുന്ന ജെ.സന്തോഷ് കുമാറാണ് ചാർജ് ഷീറ്റ് ഹാജരാക്കിയത്.
ഫോട്ടോ:വിദ്യാധരൻ നായർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |