തിരുവനന്തപുരം: ഭർത്താവിന്റെ ബാധ ഒഴിപ്പിക്കാനെത്തി,ഭാര്യയെ പീഡിപ്പിച്ച പൂജാരിയെ ഏഴ് വർഷം കഠിന തടവിനും 50,000 രൂപ പിഴയ്ക്കും കോടതി ശിക്ഷിച്ചു.പിഴ ഒടുക്കിയില്ലെങ്കിൽ പ്രതിക്ക് ഒരു വർഷം അധിക തടവ് അനുഭവിക്കേണ്ടിവരും.പട്ടികജാതി - പട്ടിക വർഗ പീഡന നിരോധന നിയമ പ്രകാരം വിചാരണ ചെയ്യുന്ന പ്രത്യേക കോടതി ജഡ്ജി എ ഷാജഹാനാണ് പ്രതിയെ ശിക്ഷിച്ചത്.ആലപ്പുഴ ഏഴുപുന്ന പുതുകുളങ്ങര ദുർഗ്ഗ ദേവി ക്ഷേത്രത്തിന് സമീപം ഇടവ വെൺകുളം മേക്കുളം വൈകുണ്ഡം വീട്ടിൽ രാജേഷിനെയാണ് കോടതി ശിക്ഷിച്ചത്.
2016 ഏപ്രിൽ ആയിരുന്നു കേസിനാസ്പദമായ സംഭവം. ഭർത്താവിന്റെ ബാധ ഒഴിപ്പിക്കാനുള്ള പ്രത്യേക പൂജക്ക് ക്ഷേത്രത്തിൽ എത്താൻ പ്രതി വീട്ടമ്മയോട് ആവശ്യപ്പെട്ടു. തുടർന്ന് വീട്ടമ്മയെ വെൺകുളം വനമൂർത്തി ബാല ഭദ്ര ദേവി ക്ഷേത്രത്തിന്റെ സ്റ്റോർ റൂമിൽ വച്ച് പീഡിപ്പിക്കുകയായിരുന്നു. തുടർച്ചയായി രണ്ടാഴ്ച പല ദിവസങ്ങളിലായി പീഡനം തുടർന്നെന്നാണ് കേസ്. രണ്ട് കുട്ടികളുടെ പിതാവായ പ്രതിയാണ് വീട്ടമ്മയെ പീഡിപ്പിച്ചത്. പ്രോസീക്യൂഷന് വേണ്ടി സന്ദീപ്. ആർ. എൻ ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |