SignIn
Kerala Kaumudi Online
Sunday, 01 November 2026 3.30 AM IST

പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് പീഡനം: കട്ടപ്പന സ്വദേശിക്ക് 24 വർഷം കഠിനതടവും 60,000 രൂപ പിഴയും

കട്ടപ്പന : പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ കടത്തിക്കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതിക്ക് 24 വർഷം കഠിനതടവും അറുപതിനായിരം രൂപ പിഴയും ശിക്ഷ. കട്ടപ്പന കല്ലുകുന്ന് മാളിയേക്കൽ നിയാസ് ജബ്ബാറിനെയാണ് (40) ശിക്ഷിച്ചത്. കട്ടപ്പന അതിവേഗ സ്‌പെഷ്യൽ കോടതി ജഡ്‌ജി ആർ. ബിൽകുലാണ് ശിക്ഷ വിധിച്ചത്. 2024ലായിരുന്നു കേസിനാസ്പദമായ സംഭവം. കട്ടപ്പനയിൽ നിന്ന് വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന കുട്ടിയെ ഓട്ടോറിക്ഷയിൽ കയറ്റി ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്. ബി.എൻ.എസ് വകുപ്പ് പ്രകാരം നാലുവർഷം കഠിനതടവും 10,000 രൂപ പിഴയും പോക്‌സോ വകുപ്പുപ്രകാരം 20 വർഷത്തെ കഠിനതടവും 50,000 രൂപ പിഴയുമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കിൽ ഒന്നരവർഷം കഠിനതടവും അനുഭവിക്കണം. കട്ടപ്പന മുൻ എസ്.എച്ച്.ഒ ടി.സി. മുരുകനാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. സുസ്മിത ജോൺ ഹാജരായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: A
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY