SignIn
Kerala Kaumudi Online
Sunday, 01 November 2026 2.52 AM IST

ഭർത്താവിന്റെ ബാധ ഒഴിപ്പിക്കാനെത്തി വീട്ടമ്മയെ പീഡിപ്പിച്ച പൂജാരിക്ക് കഠിന തടവും പിഴയും

f

തിരുവനന്തപുരം:ഭർത്താവിന്റെ ബാധ ഒഴിപ്പിക്കാനെത്തി, വീട്ടമ്മയെ പീഡിപ്പിച്ച പൂജാരിയ്ക്ക് ഏഴ് വർഷം കഠിനതടവും 50000രൂപ പിഴയും ശിക്ഷ. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം അധികതടവ് അനുഭവിക്കണം.

ആലപ്പുഴ ഏഴുപുന്ന പുതുകുളങ്ങര സ്വദേശിയായ, ഇടവ വെൺകുളം മേക്കുളം വൈകുണ്ഡം വീട്ടിൽ താമസിക്കുന്ന രാജേഷിനെയാണ് പട്ടികജാതി-പട്ടികവർഗ്ഗ പീഡന നിരോധനനിയമം വിചാരണ ചെയ്യുന്ന പ്രത്യേക കോടതി ജഡ്ജി എ.ഷാജഹാൻ ശിക്ഷിച്ചത്. രണ്ട് കുട്ടികളുടെ പിതാവാണ് രാജേഷ്. ഭർത്താവിന്റെ ബാധ ഒഴിപ്പിക്കാനുള്ള പ്രത്യേകപൂജയ്ക്ക്‌ ക്ഷേത്രത്തിലെത്താൻ പറഞ്ഞ പ്രതി, വെൺകുളം വനമൂർത്തി ബാലഭദ്രദേവി ക്ഷേത്രത്തിന്റെ സ്റ്റോർറൂമിൽ വച്ചാണ് വീട്ടമ്മയെപീഡിപ്പിച്ചത്. തുടർച്ചയായി രണ്ടാഴ്ച പല ദിവസങ്ങളിലായി പീഡനം തുടർന്നു. 2016ഏപ്രിലിലായിരുന്നു സംഭവം. പ്രോസിക്യൂഷനുവേണ്ടി ആർ.എൻ.സന്ദീപ്‌ ഹാജരായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VOILENCE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY