
കൊടുങ്ങല്ലൂർ: മദ്യപിച്ചുണ്ടായ വാക്കുതർക്കത്തെ തുടർന്ന് പുല്ലൂറ്റ് നാരായണമംഗലം പത്താഴക്കാട്ടൽ വീട്ടിൽ ശ്യാംജിത്ത് (41) എന്നയാളെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. പുല്ലൂറ്റ് നാരായണമംഗലം സ്വദേശി പാറക്കൽ വീട്ടിൽ അഖിൽ (23) ആണ് അറസ്റ്റിലായത്. വീട്ടിലേക്ക് പോകുന്നതിനായി നിൽക്കുകയായിരുന്ന പരാതിക്കാരനെ പ്രതികൾ ബാറിനുള്ളിൽ വച്ച് ആക്രമിച്ചു പരിക്കേൽപ്പിച്ചെന്നാണ് കേസ്. ആക്രമണത്തിൽ ശ്യാംജിത്തിന്റെ ഇടതുഭാഗത്തെ കവിളെല്ലിനും വാരിയെല്ലിനും ഗുരുതരമായി പരിക്കേറ്റു. അഖിൽ കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒരു വധശ്രമക്കേസ് ഉൾപ്പെടെ പത്ത് ക്രിമിനക്കേസുകളിലെ പ്രതിയാണ്. കൂടാതെ കാപ്പ നിയമപ്രകാരമുള്ള നാടുകടത്തലിനും കരുതൽ തടങ്കൾ നടപടിക്കും വിധേയനാക്കിയിട്ടുണ്ട്. കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ.് ഐ. എബിനും സംഘവുമാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
ഫോട്ടോ: പ്രതി അഖിൽ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |