SignIn
Kerala Kaumudi Online
Monday, 14 September 2026 4.56 AM IST

ഫർഹാന പഠിക്കാൻ മിടുക്കിയെന്ന് മാതാവ്, സ്‌കൂളിൽ നിന്ന് പുറത്താക്കിയത് മോഷണത്തിന്; അമ്പത്തിയെട്ടുകാരനായ സിദ്ദിഖുമായുണ്ടായിരുന്നത് മാസങ്ങളുടെ പരിചയം, ലക്ഷ്യം ഹണിട്രാപ്പ്?

farhana

മലപ്പുറം: ഹോട്ടലുടമ സിദ്ദിഖിന്റെ കൊലപാതകത്തിൽ പ്രതികരിച്ച് പ്രതി ഫർഹാനയുടെ മാതാവ് ഫാത്തിമ. മകൾ കൊലപാതകം ചെയ്യുമെന്ന് കരുതുന്നില്ലെന്നും മകളെ വഴിതെറ്റിച്ചത് ഷിബിലിയാണെന്നും ഫാത്തിമ ഒരു മാദ്ധ്യമത്തോട് പറഞ്ഞു. ഷിബിലിയുടെ ആവശ്യങ്ങൾക്കാണ് മകൾ മോഷണം നടത്തിയതെന്നും അവർ കൂട്ടിച്ചേർത്തു.

ഫർഹാന പഠിക്കാൻ മിടുക്കിയായിരുന്നുവെന്ന് ചളവറ ഇട്ടേക്കോട് മഹല് കമ്മിറ്റി സെക്രട്ടറി ഹസൻ ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ മോഷണക്കുറ്റത്തിനാണ് ഫർഹാനയെ സ്‌കൂളിൽ നിന്ന് പുറത്താക്കിയത്. അതേസമയം കേസിലെ പ്രതികളായ ഫർഹാനയേയും ഷിബിലിയേയും​ ​​ ​ ​തി​രൂർ ഡി​ വൈ എസ് പി​ ഓഫീസി​ൽ എ​ത്തി​ച്ചു.

ക​ഴി​ഞ്ഞ​ 18​ന് ​കോ​ഴി​ക്കോ​ട് ​എ​ര​ഞ്ഞി​പ്പാ​ല​ത്തെ​ ​ഡി​ ​കാ​സ​ ​ഇ​ൻ​ ​ഹോട്ടലി​ൽ​ ​വ​ച്ചാ​ണ് ​ഒ​ള​വ​ണ്ണ​ ​കു​ന്ന​ത്തു​പാ​ല​ത്തെ​ ​ചി​ക് ​ബേ​ക്ക് ​ഹോ​ട്ട​ൽ​ ​ഉ​ട​മ​ ​മേ​ച്ചേ​രി​ ​സിദ്ദീ​ഖി​നെ​ ​കൊ​ല​പ്പെ​ടു​ത്തി​യ​ത്.​ ​തു​ട​ർ​ന്ന് ​മൃ​ത​ദേ​ഹം​ ​വെ​ട്ടി​മു​റി​ച്ച് ​ര​ണ്ട് ​ട്രോ​ളി​ ​ബാ​ഗു​ക​ളി​ലാ​ക്കി​ ​അ​ട്ട​പ്പാ​ടി​ ​ചു​രം​ ​വ​ള​വി​ലെ​ ​കൊ​ക്ക​യി​ൽ​ ​ത​ള്ളു​ക​യാ​യി​രു​ന്നു.

അ​ര​യ്ക്ക് ​മു​ക​ളി​ലു​ള്ള​ ​ഭാ​ഗം​ ​ഒ​രു​ട്രോ​ളി​യി​ലും​ ​ശേ​ഷി​ക്കു​ന്ന​വ​ ​മ​റ്റൊ​രു​ ​ട്രോ​ളി​യി​ലും​ ​പ്ലാ​സ്റ്റി​ക്കി​ൽ​ ​പൊ​തി​ഞ്ഞാ​ണ് ​ഒ​മ്പ​താം​ ​വ​ള​വി​ലെ​ ​കൊ​ക്ക​യി​ൽ​ ​ത​ള്ളി​യ​ത്.​ ​കഴിഞ്ഞ ദിവസം​ ​മ​ല​പ്പു​റം​ ​എ​സ്.​പി​ ​സു​ജി​ത് ​ദാ​സി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ആ​ഷി​ഖു​മാ​യി​ ​ന​ട​ത്തി​യ​ ​തെ​ര​ച്ചി​ലി​ലാ​ണ് ​ മൃ​ത​ദേ​ഹാ​വ​ശി​ഷ്ട​ങ്ങ​ൾ​ ​ക​ണ്ടെ​ടു​ത്ത​ത്.​ ​

ഹണിട്രാപ്പ് സാദ്ധ്യതയും പരി​ശോധി​ച്ച് പൊലീസ്

സി​ദ്ദീഖും​ ​ഫ​ർ​ഹാ​ന​യും​ ​ത​മ്മി​ൽ​ ​മാ​സ​ങ്ങ​ളാ​യി​ ​പ​രി​ച​യ​മു​ണ്ടെ​ന്ന​ ​സൂ​ച​ന​ക​ളു​ണ്ട്.​ ​ഇ​തി​ലു​ള്ള​ ​പ​ക​ കാ​ര​ണ​മാ​കാം​ ​ഷി​ബി​ലി​ കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്നാ​ണ് ​സൂ​ച​ന.​ ​ഇ​തി​നാ​യി​ ​ഷി​ബി​ലി​ ​ഫ​ർ​ഹാ​ന​യേ​യും​ ​ഉ​പ​യോ​ഗി​ച്ചു​വെ​ന്നും​ ​പൊ​ലീ​സി​ന് ​സം​ശ​യ​മു​ണ്ട്.​ ​ഇ​വ​ർ​ ​ത​മ്മി​ലു​ള്ള​ ​ബ​ന്ധം​ ​ഷി​ബി​ലി​ക്ക് ​നേ​ര​ത്തെ​ ​അ​റി​യി​ല്ലാ​യി​രു​ന്നു.​ ​ ഫോ​ൺ​ ​സം​ഭാ​ഷ​ണ​ത്തി​നി​ടെ​ ​സി​ദ്ദീഖു​മാ​യു​ള്ള​ ​ബ​ന്ധം​ ​ഫ​ർ​ഹാ​ന​ ​അ​റി​യാ​തെ​ ​പ​റ​ഞ്ഞു​പോ​യി.​ ​ഇ​തോ​ടെ​ ​സി​ദ്ദീഖി​നോ​ട് ​ഷി​ബി​ലി​ക്ക് ​പ​ക​ ​തോ​ന്നി​യ​ത്.​ ​ഷി​ബി​ലി​ക്ക് ​സി​ദ്ദീഖി​ന്റെ​ ​ഹോ​ട്ട​ലി​ൽ​ ​ജോ​ലി​ ​ത​ര​പ്പെ​ടു​ത്തി​ ​കൊ​ടു​ത്ത​തും​ ​ഫ​ർ​ഹാ​ന​യാ​ണെ​ന്ന് ​സൂ​ച​ന​യു​ണ്ട്. ഫ​ർ​ഹാ​ന​യെ​ ​ഉ​പ​യോ​ഗി​ച്ച് ​ഹ​ണി​ട്രാ​പ്പി​ന് ​ശ്ര​മിച്ചതാണോ​യെ​ന്നും​ ​പൊ​ലീ​സ് ​പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, SIDHIQ MURDER, FARHANA, SHIBILI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY