SignIn
Kerala Kaumudi Online
Tuesday, 12 May 2026 11.38 PM IST

'സർക്കാരുകൾ വീഴും, പുസ്തകങ്ങൾ നിലനിൽക്കും', സാഹിത്യ അക്കാദമിയുടെ പുസ്തകങ്ങളിൽ സർക്കാർ പരസ്യം, വിമർശിച്ച് സച്ചിദാനന്ദൻ

Increase Font Size Decrease Font Size Print Page
sachidanandan

തിരുവനന്തപുരം: സാഹിത്യ അക്കാദമി പുറത്തിറക്കിയ പുസ്തകങ്ങളിലെ കവറിൽ സർക്കാർ പരസ്യം അച്ചടിച്ചതിൽ വിവാദം. സംഭവത്തിൽ അക്കാദമിയുടെ അദ്ധ്യക്ഷൻ കെ സച്ചിദാനന്ദൻ വിയോജിപ്പ് അറിയിച്ചു. സാഹിത്യ അക്കാദമി പുറത്തിറക്കിയ മുപ്പത് പുസ്തകങ്ങളിലാണ് സർക്കാരിന്റെ രണ്ടാം വാർഷിക പരസ്യം അച്ചടിച്ചത്. ഇതാണ് വിവാദമായത്.

ഈ പരസ്യത്തെ പിന്തുണച്ചുകൊണ്ട് സെക്രട്ടറി സി പി അബൂബക്കർ ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. ഇത് പങ്കുവച്ചാണ് സച്ചിദാനന്ദൻ വിയോജിപ്പ് അറിയിച്ചത്. 'സർക്കാരുകൾ വീഴും, പുസ്തകങ്ങൾ നിലനിൽക്കും.'- എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്. ശാരദക്കുട്ടി അടക്കമുള്ള സാഹിത്യകാരന്മാരും വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. പുസ്തകങ്ങളിൽ ഇത്തരത്തിലൊരു എംബ്ലം ചേർത്തക്കാൻ താനാണ് നിർദേശം നൽകിയതെന്നും, ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും അബൂബക്കർ ഫേസ്ബുക്കിൽ കുറിച്ചു.

TAGS: K SATCHIDANANDAN, FB POST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA