SignIn
Kerala Kaumudi Online
Monday, 09 November 2026 1.25 AM IST

തിയേറ്ററിൽ 13കാരിക്കുനേരെ ലൈംഗികാതിക്രമം; 65കാരൻ പിടിയിൽ

READ ENGLISH VERSION
arrest

ഷൊർണൂർ:തിയേറ്ററിൽ കുടുംബത്തോടൊപ്പം സിനിമ കാണാനെത്തിയ 13കാരിക്ക് നേരെ ലൈംഗികാതിക്രമം. വല്ലപ്പുഴ സ്വദേശി കെ.പി.ജാഫർ ആണ് പിടിയിലായത്. ശനിയാഴ്ച വൈകിട്ട് ഷൊർണൂർ നഗരത്തിലെ തിയേറ്ററിലായിരുന്നു സംഭവം.

പെൺകുട്ടി തിയേറ്ററിലെത്തിയതു മുതൽ ഇയാൾ അപമര്യാദയായി പെരുമാറുകയും ശല്യപ്പെടുത്തുകയും ചെയ്തിരുന്നു. പെൺകുട്ടിയുടെ സ്വകാര്യഭാഗത്ത് സ്പർശിച്ചതായും പരാതിയിൽ പറയുന്നു. കുടുംബം ഉടൻ പൊലീസിൽ വിവരമറിയിച്ചു. പെൺകുട്ടിയുടെ പരാതിയിൽ ഷൊർണൂർ പൊലീസ് ജാഫറിനെ കസ്റ്റഡിയിലെടുത്ത് പോക്‌സോആക്ട് പ്രകാരം കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ARREST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA