SignIn
Kerala Kaumudi Online
Monday, 09 November 2026 2.25 AM IST

ജയിൽച്ചാട്ടക്കാരെ പൂട്ടാൻ ഡ്രോൺ കണ്ണുകൾ

READ ENGLISH VERSION
jail

തൃശൂർ: സ്വിച്ചിട്ടാൽ 10 മിനിറ്റിൽ ജയൽവളപ്പാകെ നിരീക്ഷിക്കും. അസ്വാഭാവികമായി എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അധികൃതർക്ക് വിവരം കൈമാറും. ജയിൽച്ചാട്ടക്കാരെ പൊക്കാൻ എ.ഐ ഡ്രോൺ ക്യാമറ പട്രോളിംഗ് സംവിധാനം വിയ്യൂരിൽ റെഡി. 18 ജീവനക്കാരെ ഉൾപ്പെടുത്തി പ്രാരംഭഘട്ട പരിശീലനവും തുടങ്ങി. ഫെഡറേഷൻ ഒഫ് ഏറോസ്‌പേസ് എൻജിനിയേഴ്‌സ് ആൻഡ് റോബോട്ടിക്‌സ് ഇന്നൊവേഷൻസ് എന്ന എൻ.ജി.ഒയുടെ നേതൃത്വത്തിലാണ് സംസ്ഥാനത്താദ്യമായി ജയിലിൽ ഡ്രോൺ പട്രോളിംഗ് പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുന്നത്. 10 ലക്ഷം രൂപയാണ് ഒരു ഡ്രോണിന്റെ വില. നാല് ഞായറാഴ്ചകളിൽ പരിശീലനം നടത്തിയശേഷം രണ്ടുമാസത്തിനകം വിയ്യൂരിൽ പ്രാബല്യത്തിലാകും. തുടർന്ന് പൂജപ്പുര, കണ്ണൂർ സെൻട്രൽ ജയിലുകളിലേക്കും വ്യാപിപ്പിക്കാനാണ് ജയിൽ വകുപ്പ് ലക്ഷ്യമിടുന്നത്.

പൊലീസ് അക്കാഡമി മൈതാനത്ത് നടന്ന ഡ്രോൺ പരിശീലനം കേരള പൊലീസ് അക്കാഡമി ഡയറക്ടർ കെ.സേതുരാമൻ ഉദ്ഘാടനം ചെയ്തു. ജയിൽ മദ്ധ്യമേഖലാ ഡി.ഐ.ജി എസ്.സജീവ് അദ്ധ്യക്ഷനായി. വിയ്യൂർ ജയിൽ സൂപ്രണ്ട് കെ.വേണു, ജോയിന്റ് സൂപ്രണ്ട് വി.ആർ.ശരത്, ഫെഡറേഷൻ ചെയർമാൻ എ.ബി.അനൂപ് എന്നിവർ പങ്കെടുത്തു.

സ്കൈഗാർഡ് ഡ്രോൺ

പൂർണമായും ഓട്ടോപൈലറ്റ് മോഡിലുള്ള ഡ്രോണാണിത്. താഴെനിന്ന് എന്തെങ്കിലും വസ്തുവെറിഞ്ഞാൽ സെൻസറിംഗ് വഴി ദിശ വ്യതിചലിക്കും. തെർമൽ ഇമേജ് സെൻസർ സാങ്കേതികവിദ്യയുള്ളതിനാൽ ഇരുട്ടിലോ പുകപടലങ്ങൾക്കിടയിലോ പോലുമുള്ള വസ്തുക്കളുടെ താപവ്യതിയാനം കൃത്യമായി കണ്ടെത്താം. വയനാട്ടിലെ ഉൾക്കാടുകളിൽ വന്യജീവികളെ തിരിച്ചറിയാൻ ഈ സാങ്കേതികവിദ്യ ഉപയോഗിച്ചിരുന്നു. ഫെഡറേഷൻ ഒഫ് ഏറോസ്‌പേസ് എൻജിനിയേഴ്‌സ് ആൻഡ് റോബോട്ടിക്‌സ് ഇന്നൊവേഷൻസ് തന്നെയാണ് അവിടെയും സംവിധാനമൊരുക്കിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JAIL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA