SignIn
Kerala Kaumudi Online
Monday, 09 November 2026 1.05 AM IST

വിവാദങ്ങൾ സർക്കാർ പരിഹരിക്കും: വേണുഗോപാൽ

s

അമ്പലപ്പുഴ: ഭരണരംഗത്തെ വിവാദങ്ങൾ പരിഹരിക്കാൻ സർക്കാരിന് പൂർണ ശേഷിയുണ്ടെന്ന് കെ.സി വേണുഗോപാൽ എം.പി. കാര്യങ്ങൾ നോക്കാനും നന്നായി കൊണ്ടുപോകാനും കഴിവുള്ള സർക്കാരാണ് കേരളം ഭരിക്കുന്നത്. സർക്കാരിനെ കുറച്ചു നാൾ ഭരിക്കാൻ സമ്മതിക്കൂ. പ്രശ്നങ്ങൾക്കെല്ലാം പരിഹാരമുണ്ടാകും. എക്സൈസ് കമ്മിഷണർ ജോലിയിൽ ഇരുന്നപ്പോഴായിരുന്നു ആക്ട് ചെയ്യേണ്ടിയിരുന്നത്. വഴിയിൽ നടന്നു പോകുമ്പോൾ എത്ര ബാർ മുതലാളിമാരെ നാം കാണുന്നു. വിഷയത്തിൽ സർക്കാരിന് വ്യക്തമായ നിലപാടുണ്ട്. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ പുന്നപ്ര സ്വദേശിനി ഉഷയുടെ വീടിന്റെ പാലുകാച്ചൽ ചടങ്ങ് ഉദ്ഘാടനം ചെയ്ത ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വേണുഗോപാൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KC VENUGOPAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA