SignIn
Kerala Kaumudi Online
Wednesday, 09 September 2026 12.12 PM IST

ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് പദ്ധതിയിൽ നിന്ന് ഇറ്റലി പിന്മാറി

pic

റോം : ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് ഇ​നിഷ്യേ​റ്റീ​വിൽ ( ബി.​ആ​ർ.​ഐ ) നിന്ന് ഒദ്യോഗികമായി പിന്മാറി ഇ​റ്റലി. ആഗോളതലത്തിൽ വ്യാപിച്ചു കിടക്കുന്ന ചൈനയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതിയാണ് ബി.​ആ​ർ.​ഐ. കരാറിൽ ഒപ്പുവച്ച ഏക ജി 7 രാജ്യമായിരുന്നു ഇറ്റലി. 2019ലാണ് ഇ​റ്റലിയും ചൈനയും കരാർ ഒപ്പിട്ടത്. ഉടമ്പടി പ്രതീക്ഷിച്ച ഫലങ്ങൾ സൃഷ്ടിച്ചില്ലെന്നും ഇനി മുൻഗണന നൽകുന്നില്ലെന്നും ഇറ്റാലിയൻ വിദേശകാര്യ മന്ത്രി ആന്റണിയോ റ്റജാനി പറഞ്ഞു.

പദ്ധതിയിൽ നിന്ന് പിന്മാറുമെന്ന് ന്യൂഡൽഹിയിൽ നടന്ന ജി 20 ഉച്ചകോടിക്കിടെ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി ചൈനീസ് പ്രധാനമന്ത്രി ലീ ക്വിയാംഗിനെ അറിയിച്ചിരുന്നു. കരാർ ഒരു വലിയ തെറ്റാണെന്നും താൻ അത് തിരുത്താൻ ഉദ്ദേശിക്കുന്നെന്നും കഴിഞ്ഞ വർഷം അധികാരത്തിലെത്തിയ മെലോനി വ്യക്തമാക്കിയിട്ടുണ്ട്.

2024 മാർച്ചിൽ കരാർ പുതുക്കേണ്ടതായിരുന്നു. പദ്ധതിയുടെ ഭാഗമായി മറ്റ് രാജ്യങ്ങളിൽ ചൈന നിർമ്മിച്ചിട്ടുള്ള അടിസ്ഥാന സൗകര്യങ്ങൾക്ക് ഗുണനിലവാരമില്ലെന്ന വ്യാപക വിമർശനങ്ങൾ നേരത്തെ ഉയർന്നിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360