SignIn
Kerala Kaumudi Online
Friday, 11 September 2026 2.57 PM IST

കപ്പൽ പാലത്തിലേക്ക് ഇടിച്ചുകയറി

pic

ബീജിംഗ് : ചൈനീസ് നഗരമായ ഗ്വാംഗ്ഷൂവിൽ ചരക്കുകപ്പൽ പാലത്തിലേക്ക് ഇടിച്ചുകയറി രണ്ട് മരണം. മൂന്ന് പേരെ കാണാതായി. നൻഷ ജില്ലയിൽ ഇന്നലെ പ്രാദേശിക സമയം പുലർച്ചെ 5.30നായിരുന്നു സംഭവം. പേൾ നദിയിലുണ്ടായിരുന്ന കപ്പൽ നിയന്ത്രണം തെറ്റി പാലത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പാലത്തിന്റെ ഒരു ഭാഗം തകർന്ന് നദിയിലേക്ക് വീണു. ഒരു യാത്രാ ബസ് അടക്കം അഞ്ച് വാഹനങ്ങളും നദിയിലേക്ക് വീണു. കപ്പലിന്റെ ക്യാപ്റ്റനെ പൊലീസ് അറസ്റ്റ് ചെയ്തു. അപകടത്തിന് പിന്നാലെ മേഖലയിലെ ജലവിതരണവും ഇന്റർനെറ്റ് സർവീസും തടസപ്പെട്ടതായി നാട്ടുകാർ പറഞ്ഞു. കപ്പലുകളുമായുള്ള കൂട്ടിയിടി ഒഴിവാക്കുന്നതടക്കമുള്ള സംവിധാനങ്ങളോട് കൂടി പാലം നവീകരിക്കാൻ പ്രാദേശിക ഭരണകൂടം തീരുമാനിച്ചിരുന്നെങ്കിലും ജോലികൾ പൂർത്തിയാക്കേണ്ട സമയപരിധി നീളുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360