SignIn
Kerala Kaumudi Online
Monday, 05 October 2026 9.33 PM IST

കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിൽ

vidhyadhar

കുറുപ്പംപടി: രണ്ടു ലക്ഷത്തോളം വിലവരുന്ന ഏഴര കിലോ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിൽ. ഒഡീഷ സ്വദേശി വിദ്യാധർ ബഹ്റ (30)യെയാണ് റൂറൽ ഡാൻസാഫ് ടീമും കുറുപ്പംപടി പൊലീസും ചേർന്ന് പിടികൂടിയത്. രഹസ്യവിവരത്തെത്തുടർന്നായിരുന്നു പരിശോധന കാറിൽ കടത്തുകയായിരുന്ന കഞ്ചാവ് പെരുമ്പാവൂർ ഇരിങ്ങോളിനു സമീപത്തുനിന്നാണ് പിടികൂടിയത്. കാറിന്റെ ഡിക്കിയിൽ ബാഗിൽ എട്ടു പ്രത്യേക പായ്ക്കറ്റുകളിൽ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. ഒഡീഷയിൽ നിന്നും ട്രെയിൻ മാർഗമാണ് കഞ്ചാവ് ആലുവയിൽ എത്തിച്ചത് . കുറുപ്പംപടിയിലെ ഒരു പപ്ളൈവുഡ് കമ്പനിയിലെ തൊഴിലാളിയാണ് ഇയാൾ. കഞ്ചാവ് കടത്താൻ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇൻസ്പെക്ടർ ഹണി കെ. ദാസ്, സി. ഐ.മാരായ എം.ആർ. ശ്രീകുമാർ, ടി. പി. അബ്ദുൾ ജലീൽ, സീനിയർ സി.പി.ഒമാരായ എം. ബി. സുബൈർ, അനിൽകുമാർ ,സി.പി സഞ്ജുൻറോസ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KANJA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY