SignIn
Kerala Kaumudi Online
Wednesday, 04 November 2026 7.27 AM IST

ഇ മൊബിലിറ്റി രംഗത്ത് വിപ്ളവം തീർത്ത് ടോറസ് റോബോട്ടിക്സ്

srm

കൊച്ചി: രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ എസ്. ആർ. എം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ പൂർവ വിദ്യാർത്ഥികൾ ചേർന്ന് രൂപം നൽകിയ ടോറസ് റോബോട്ടിക്സ് ഇ- മൊബിലിറ്റി മേഖലയിൽ വിപ്ളവകരമായ ചലനങ്ങൾ സൃഷ്ടിക്കുന്നു. പവർ ട്രെയിൻ മോട്ടോറുകളും കമ്പോണന്റുകളും വികസിപ്പിച്ച് പുതിയ ഉത്പന്നങ്ങൾ പുറത്തിറക്കുന്ന ടോറസ് റോബോട്ടിക്സിന് 4.7 ലക്ഷം ഡോളറിന്റെ സീഡ് ഫണ്ട് നിക്ഷേപം ലഭിച്ചു. തമിഴ്നാട് ഇൻഫ്രാസ്ട്രക്ചർ ഫണ്ട് മാനേജ്മെന്റ് കോർപ്പറേഷനിൽ നിന്നാണ് കമ്പനി നിക്ഷേപം നേടിയത്. വൈദ്യുത വാഹന വിപണിക്ക് ആവശ്യമായ ഇലക്ട്രിക് പവർട്രെയിൻ സിസ്റ്റംസും അനുബന്ധ കമ്പോണന്റുകളുമാണ് ടോറസ് പുറത്തിറക്കുന്നത്.

എസ്. ആർ, എമ്മിലെ പൂർവ വിദ്യാർത്ഥികളായ വിഗ്‌നേഷ്, വിഭാകർ ശെന്തിൽ കുമാർ, കെ. അഭി വിഗ്നേഷ് എന്നിവർ ചേർന്നാണ് ടോറസ് റോബോട്ടിക്സ് ആരംഭിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360