SignIn
Kerala Kaumudi Online
Monday, 14 September 2026 3.21 AM IST

നേരെ നോക്കിയതിനെ തുടർന്ന് വിരോധം; യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച രണ്ടുപേർ പിടിയിൽ

arrested

കുറവിലങ്ങാട് : യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കാണക്കാരി കുഴിവേലിൽ വീട്ടിൽ രാഹുൽ രാജു (24), പേരൂർ കരിയാട്ടുപുഴ ഭാഗത്ത് മാനാട്ട് വീട്ടിൽ സെബിൻ എബ്രഹാം (25) എന്നിവരെയാണ് കുറവിലങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഇരുവരും ചേർന്ന് അതിരമ്പുഴ സ്വദേശിയായ യുവാവിനെ മാർച്ച് 17ന് രാത്രി 10.15 ഓടെ കാണക്കാരി റെയിൽവേ ഗേറ്റിന് സമീപം വച്ച് ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.

മുൻപ് ഇതുവഴി കാറിൽ വന്ന സമയം റെയിൽവേ ഗേറ്റിന് സമീപം ആൾക്കൂട്ടം കണ്ട് വണ്ടി നിർത്തി യുവാവ് ഇവരുടെ നേരെ നോക്കിയതിനെ തുടർന്നുണ്ടായ വിരോധത്തെ തുടർന്നാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇവർ ഇരുവരും ചേർന്ന് കാറിനുള്ളിലിരുന്ന യുവാവിന്റെ മൂക്കിനും, നെഞ്ചിനും, കണ്ണിനും മറ്റും മർദ്ദിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. കൂടാതെ യുവാവിന്റെ കാറിന് കേടുപാടുകൾ വരുത്തുകയും ചെയ്തു. തുടർന്ന് ഇരുവരും സംഭവസ്ഥലത്തുനിന്ന് കടന്നുകളഞ്ഞു.

പരാതിയെ തുടർന്ന് കുറവിലങ്ങാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ ശക്തമായ തിരച്ചിലിനൊടുവിൽ ഇരുവരെയും കഴിഞ്ഞദിവസം പിടികൂടുകയുമായിരുന്നു. രാഹുൽ രാജുവിന് കുറവിലങ്ങാട്, ഏറ്റുമാനൂർ എന്നീ സ്റ്റേഷനുകളിൽ ക്രിമിനൽ കേസുകൾ നിലവിലുണ്ട്. കുറവിലങ്ങാട് സ്റ്റേഷൻ എസ്.എച്ച്. ഓ നോബിൾ പി.ജെ, എസ്.ഐ മാരായ സുമിത എസ്.എൻ, ഇക്ബാൽ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഇരുവരെയും കോടതിയിൽ ഹാജരാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, ARRESTED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY