SignIn
Kerala Kaumudi Online
Tuesday, 06 October 2026 2.56 PM IST

ഗള്‍ഫ് രാജ്യത്ത് ഈ മേഖലയില്‍ തൊഴിലവസരങ്ങള്‍ വര്‍ദ്ധിക്കുന്നു, ഈ വര്‍ഷം പതിനായിരക്കണക്കിന് ഒഴിവുകള്‍

READ ENGLISH VERSION

gulf

ദുബായ്: യുഎഇയുടെ സാമ്പദ് വ്യവസ്ഥയില്‍ വലിയ സംഭാവന നല്‍കുന്ന ട്രാവല്‍ ആന്റ് ടൂറിസം മേഖലയില്‍ തൊഴിലവസരങ്ങള്‍. 2024ല്‍ 23,500 തൊഴിലവസരങ്ങള്‍ ഈ മേഖലയില്‍ സൃഷ്ടിക്കപ്പെടുമെന്ന് വേള്‍ജ് ട്രാവല്‍ ആന്റ് ടൂറിസം കൗണ്‍സില്‍ പ്രസിഡന്റ് ജൂലിയ സിംപ്‌സണ്‍ പറയുന്നു.

യുഎഇയുടെ മൊത്തം ജിഡിപിയില്‍ 12 ശതമാനം സംഭാവന ഈ മേഖലയില്‍ നിന്നായിരിക്കുമെന്നും ഡബ്ല്യുടിടിസി പറയുന്നു. 236 ബില്യണ്‍ ദിര്‍ഹമാണ് രാജ്യത്തിന്റെ ജിഡിപി.

അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ അതായത് 2034 ആകുമ്പോള്‍ ട്രാവല്‍ ആന്റ് ടൂറിസം മേഖലയില്‍ യുഎഇയില്‍ ആകെ ജോലി ചെയ്യുന്നവരുടെ എണ്ണം 9,28,000 ആകുമെന്നും ജൂലിയ സിംപ്‌സണ്‍ പറയുന്നു. 2024 മുതല്‍ 2034 വരെയുള്ള പത്ത് വര്‍ഷത്തില്‍ മാത്രം ഈ മേഖലയില്‍ 95,000 പുതി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും അവര്‍ അഭിപ്രായപ്പെടുന്നു.

ഈ മേഖലയില്‍ കഴിഞ്ഞ വര്‍ഷം മാത്രം 41,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടുവെന്നത് രാജ്യത്ത് ഏറ്റവും പ്രധാനപ്പെട്ട ഒമ്പത് പ്രൊഫഷനുകളില്‍ ഒന്നായി മാറിയെന്നതിന് തെളിവാണെന്നും അവര്‍ പറഞ്ഞു. ഒരു ഗള്‍ഫ് മാദ്ധ്യമത്തോട് സംസാരിക്കവേയാണ് ടൂറിസം മേഖലയിലെ സാദ്ധ്യതകളെ കുറിച്ച് അവര്‍ മനസ്സ് തുറന്നത്.

കോവിഡ് കാലത്തിന് ശേഷം ഈ മേഖല തിരിച്ചുവന്നു എന്നതിലുപരിയായി പുതിയ ഉയരങ്ങള്‍ കീഴടക്കുന്നുവെന്നത് വളരെ പ്രതീക്ഷ നല്‍കുന്ന കാര്യമാണെന്നും അവര്‍ പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, GULF, GULF NEWS, GULF
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360