SignIn
Kerala Kaumudi Online
Thursday, 19 February 2026 1.34 AM IST

പി.കെ.നവാസിനെതിരായ കേസ്: തുടർനടപടികൾ തടഞ്ഞു

Increase Font Size Decrease Font Size Print Page

കൊച്ചി: എം.എസ്.എഫിന്റെ വനിതാവിഭാഗമായ ഹരിതയുടെ ലൈംഗികാധിക്ഷേപ പരാതിയിൽ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസിനെതിരെ കോഴിക്കോട് ജുഡിഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ടേറ്റ് കോടതിയിലുള്ള കേസിന്റെ തുടർനടപടികൾ ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് തടഞ്ഞു.

2021 ജൂൺ 22ന് എം.എസ്.എഫ് നേതൃയോഗത്തിൽ പി.കെ. നവാസ് വനിതാനേതാവിനെ അധിക്ഷേപിച്ചെന്ന പരാതിയിൽ വെള്ളയിൽ പൊലീസാണ് കേസെടുത്തത്. അതേസമയം, പരാതി ഒത്തുതീർപ്പാക്കിയതായി വനിതാനേതാവ് കോടതിയിൽ സത്യവാങ്മൂലം നൽകിയിട്ടുണ്ട്. ജസ്റ്റിസ് ജി. ഗിരീഷ് ഹർജി 17ന് വീണ്ടും പരിഗണിക്കും.

TAGS: COURT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY