പത്തനംതിട്ട: അടൂർ പൊലീസ് സ്റ്റേഷനിലെ അതിക്രമത്തിൽ വിശദീകരണവുമായി കോൺഗ്രസ് ജില്ലാപഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയും കെഎസ്‌യു നേതാവ് ഫെനി നൈനാനും രംഗത്തെത്തി. പൊലീസ് സ്റ്റേഷനിൽ ഒരുവിധത്തിലുള്ള അതിക്രമവും നടത്തിയിട്ടില്ലെന്നും പ്രതിയെ തിരിച്ചറിയാനാണ് അവിടെ എത്തിയതെന്നുമാണ് ശ്രീനാദേവി വ്യക്തമാക്കുന്നത്. സ്റ്റേഷനുള്ളിൽ കയറി ലോക്കപ്പിലുള്ളയാളെ ശ്രീനാദേവി ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയായിരുന്നു വിശദീകരണം.
സ്റ്റേഷന് അകത്തോ പുറത്തോ അക്രമം നടന്നിട്ടില്ല. പൊലീസ് ആവശ്യപ്പെട്ടതനുസരിച്ചുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കുക മാത്രമാണ് ചെയ്തത്. സ്റ്റേഷനിൽ സെല്ലിനകത്ത് കയറുകയോ പ്രതിയെ ഭീഷണിപ്പെടുത്തുകയോ ചെയ്തിട്ടില്ല. സെല്ലിന് പുറത്ത് നിന്ന് 'സുഖമാണോ ചേട്ടാ' എന്ന് മാത്രമാണ് ചോദിച്ചതെന്നും ശ്രീനാദേവി പറഞ്ഞു.
സ്ത്രീകളെ അങ്ങേയറ്റം അധിക്ഷേപിക്കുന്ന യൂട്യൂബറായ രാജനെ പിന്തുണയ്ക്കുന്ന നിലവാരത്തിലേക്ക് അടൂരിലെ സി പി എം നേതാക്കൾ അധഃപതിച്ചുവെന്നും അവർ ആരോപിച്ചു. സി പി എം അടൂർ ഏരിയ സെക്രട്ടറി മനോജിന്റെ വഴിവിട്ട ജീവിതത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടുമെന്നും തനിക്ക് ഇപ്പോൾ പൊലീസിൽ നിന്ന് നീതി ലഭിച്ചെന്നും ശ്രീനാദേവി പറഞ്ഞു.
ശ്രീനാദേവി കുഞ്ഞമ്മയുടെയും ഫെനി നൈനാന്റെയും നേതൃത്വത്തിൽ ഇക്കഴിഞ്ഞ ജൂലായ് പതിനൊന്നിന് നടത്തിയ അതിക്രമത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ സ്റ്റേഷൻ വളപ്പിൽ കയറി സംഘം മർദ്ദിക്കുകയും സ്റ്റേഷനുള്ളിൽ കയറിയ ശ്രീനാദേവി കുഞ്ഞമ്മ ലോക്കപ്പിലുള്ള പ്രതിയെ ഭീഷണിപ്പെടുത്തുന്നതും ദൃശ്യങ്ങളിലുണ്ട്. ഇതിനെല്ലാം മൂകസാക്ഷികളായി നിൽക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെയും ദൃശ്യങ്ങളിൽ കാണാം.
ശ്രീനാദേവി കുഞ്ഞമ്മയെ സമൂഹ മാദ്ധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ കേസിലാണ് യൂട്യൂബർ രാജൻ ജോസഫിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ പൊലീസ് സ്റ്റേഷൻ വളപ്പിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ സംഘം ചേർന്ന് മർദ്ദിക്കുന്നതാണ് ദൃശ്യങ്ങളിൽ ആദ്യം.പൊലീസ് ജീപ്പ് തടഞ്ഞു നിർത്തി രാജൻ ജോസഫിനെ ആക്രമിക്കാൻ ശ്രമിക്കുന്നതും സ്റ്റേഷനുള്ളിലേക്ക് അതിക്രമിച്ചു കയറുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം.
തുടർന്ന് പൊലീസ് ഇയാളെ പിടിച്ചുവലിച്ച് സ്റ്റേഷനുള്ളിലേക്ക് കൊണ്ടുപോകുന്നു. പിന്നാലെ സ്റ്റേഷനുള്ളിൽ കയറിയ ശ്രീനാദേവി ലോക്കപ്പിന് മുന്നിലെത്തി ഉളളിലുള്ള രാജൻ ജോസഫിനോട് കയർത്ത് സംസാരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ഇത് ഒരു പൊലീസുകാരൻ മൊബൈൽ ഫോണിൽ ചിത്രീകരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. വിവരാവകാശംവഴി ലഭിച്ച ദൃശ്യങ്ങളാണ് പുറത്തുവന്നത്.
CCTV footage emerged showing Congress district panchayat member Sreenadevi Kunjamma allegedly threatening YouTuber Rajan Joseph inside Adoor police station, where he was detained for defaming her. Youth Congress workers also reportedly assaulted Rajan outside. Sreenadevi denied wrongdoing, claiming she only identified the accused.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |