SignIn
Kerala Kaumudi Online
Wednesday, 04 November 2026 12.20 AM IST

കുഴിമന്തി കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ; 85 പേ‌ർ ആശുപത്രിയിൽ

food

പെരിഞ്ഞനം(തൃശൂർ): ഹോട്ടലിൽ നിന്നു കുഴിമന്തി കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ. പനിയും വയറിളക്കവും ഛർദ്ദിയും മറ്റ് അസ്വസ്ഥതകളുമായി കുട്ടികൾ ഉൾപ്പെടെ 85 ഓളം പേർ ആശുപത്രിയിൽ ചികിത്സ തേടി.

ശനിയാഴ്ച രാത്രി എട്ടരയോടെ പെരിഞ്ഞനം സെന്ററിന് വടക്ക് പ്രവർത്തിക്കുന്ന സെയിൻ ഹോട്ടലിൽ നിന്നും അൽഫാം, കുഴിമന്തി അടക്കമുള്ള ഭക്ഷണം പാഴ്സൽ വാങ്ങിക്കൊണ്ടുപോയവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.

ഭക്ഷണം കഴിച്ച് അർദ്ധരാത്രിയോടെ അസ്വസ്ഥത പ്രകടിപ്പിച്ചവർ പെരിഞ്ഞനം സാമൂഹിക ആരോഗ്യകേന്ദ്രത്തിലും ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ, പുതിയകാവ് എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളിലും ചികിത്സ തേടുകയായിരുന്നു. കുട്ടികളടക്കം ആശുപത്രികളിൽ ചികിത്സയിലാണ്. ഇന്നലെയും നിരവധിപേർ ചികിത്സ തേടിയെത്തിയതായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

ഫുഡ്‌ സേഫ്ടി വിഭാഗവും ആരോഗ്യവകുപ്പും പഞ്ചായത്ത് അധികൃതരും ചേർന്ന്‌ ഹോട്ടലിൽ പരിശോധന നടത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FOOD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA