
കൊച്ചി: മഹാരാജാസ് കോളേജിലെ ബിരുദദാന ചടങ്ങിനിടെ മന്ത്രി റോജി എം. ജോണിനെതിരെ പ്രതിഷേധിക്കുകയും വഴിതടയുകയും ചെയ്ത കേസിൽ രണ്ട് എസ്.എഫ്.ഐ പ്രവർത്തകരെ എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തു. കോളേജിലെ മുൻ എസ്.എഫ്.ഐ ഭാരവാഹി കടവന്ത്ര കെ.പി. വള്ളോൻ റോഡിൽ നേത്രമംഗലത്ത് വീട്ടിൽ സിദ്ധാർത്ഥ് സുനിൽ (22), കൊല്ലം സ്വദേശി ആദിൽ എന്നിവരാണ് പിടിയിലായത്. ഇന്നലെ ഉച്ചയോടെ കോളേജ് പരിസരത്ത് നിന്നാണ് സിദ്ധാർത്ഥിനെ കസ്റ്റഡിയിലെടുത്തത്. ആദിലിനെ കൊല്ലത്തു നിന്നാണ് പിടികൂടിയത്. ഹിസ്റ്ററി വിഭാഗം പ്രൊഫസർ വിനോദ് കുമാറിന്റെ പരാതിയിലാണ് അറസ്റ്റ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |