SignIn
Kerala Kaumudi Online
Thursday, 17 September 2026 9.54 AM IST

വീട് വാടകക്കെടുത്ത് മയക്കുമരുന്ന് കച്ചവടം : 5 യുവാക്കൾ പിടിയിൽ

adimali5


അടിമാലി: 10 ഗ്രാം മെത്താംഫിറ്റാമിനും 17.3 ഗ്രാം ഹാശിഷ് ഓയിലുമായി 5 യുവാക്കളെ അറസ്റ്റ് ചെയ്തു. കൊച്ചി സ്വദേശികളായ പുതിയനികത്തിൽ വീട്ടിൽ അജിത്ത് ബാബു (25),കൈതവളപ്പിൽ ജോമോൻ കെ ജെ (24), തിട്ടേത്തറ വീട്ടിൽ ആശിഷ് റ്റി എസ്സ് (22) , കാരോത്ത് വീട്ടിൽഅഖിൽ പ്രദീപ് (26), കല്ലുമഠത്തിൽ വീട്ടിൽ ആശിഷ് കെ എ (27) എന്നിവരെയാണ് നാർക്കോട്ടിക് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിലെ സർക്കിൾ ഇൻസ്‌പെക്ടർ കെ. രാജേന്ദ്രനും സംഘവും ചേർന്ന് രാജകുമാരി ഭാഗത്ത് നടത്തിയ പരിശോധനയിൽപിടികൂടിയത്.

ഇവർ വീട് വാടകയ്ക്കെടുത്ത് ഹരികച്ചവടം നടത്തുകയായിരുന്നു. ഇവർക്ക് വീട് വാടക്കക് എടുത്ത് മയക്കുമരുന്ന് എത്തിച്ചു കൊടുത്ത കൂട്ടുപ്രതിയായ രാജകുമാരി കളച്ചിറ സ്വദേശി അനന്തുവിനായുള്ള തിരച്ചിൽ ശക്തമാക്കി. അനന്തു എത്തിച്ചു കൊടുക്കുന്ന മയക്കുമരുന്ന് രാജകുമാരി ,പൂപ്പാറ എന്നിവിടങ്ങളിൽ ചില്ലറ വിൽപന നടത്തുകയായിരുന്നു പതിവ്. അസി. എക്‌സൈസ് ഇൻസ്‌പെക്ടർ ദിലീപ് എൻ. കെ, പ്രിവന്റീവ് ഓഫീസർ ബിജു മാത്യു, സിവിൽഎക്‌സൈസ് ഓഫീസർമാരായ സുരേഷ് കെ.എം, അബ്ദുൾ ലത്തീഫ് സി.എം എന്നിവരും റെയിഡിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY