SignIn
Kerala Kaumudi Online
Friday, 18 September 2026 6.56 AM IST

കേരള സോപ്പുകളുടെ കയറ്റുമതിക്ക് തുടക്കം

soaps

കേരള സോപ്സിന്റെ എട്ട് സോപ്പ് ഇനങ്ങൾ ഗൾഫ് വിപണിയിൽ ലഭ്യമാകും

കൊച്ചി: പൊതുമേഖലാ സ്ഥാപനമായ കേരളാ സോപ്സ് നിർമ്മിക്കുന്ന പ്രീമിയം ഉത്പന്നങ്ങൾ ഗൾഫ് രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നതിന്റെ ഉദ്ഘാടനം വ്യവസായമന്ത്രി പി. രാജീവ് നിർവഹിച്ചു. എട്ട് പുതിയ ഉത്പന്നങ്ങളാണ് വിപണിയിൽ എത്തുന്നത്. ലിക്വിഡ് ഹാൻഡ് വാഷ്, വാഷ് വെൽ ഡിറ്റർജന്റ്, ക്ലീൻവെൽ ഫ്‌ളോർ ക്ലീനർ, ഷൈൻ വെൽ ഡിഷ് വാഷ്, കോഹിനൂർ സാൻഡൽ ടർമെറിക്, ത്രിൽ ലാവെൻഡർ, ത്രിൽ റോസ്, ത്രിൽ വൈറ്റ് എന്നിവയാണ് വിപണിയിലിറക്കിയത്.

കെ. എൻ ഉണ്ണികൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഹൈബി ഈഡൻ എം.പി, മേയർ എം. അനിൽകുമാർ, കെ..എസ്‌.ഐ.ഇ ചെയർമാൻ പീലിപ്പോസ് തോമസ്, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ. പി. എം മുഹമ്മദ് ഹനീഷ്, മുളവുകാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. എസ് അക്ബർ, കസ്റ്റംസ് കളക്ടർ കെ. പത്മാവതി, അഡി. ഫോറിൻ ട്രേഡ് ഡയറക്ടർ ജനറൽ ഡി. ശ്രീധർ, കെ.എസ്‌.ഐ.ഇ മാനേജിംഗ് ഡയറക്ടർ ജി. രാജീവ് തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS, SOAPS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360