SignIn
Kerala Kaumudi Online
Sunday, 14 June 2026 5.36 PM IST

എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ച ഔദ്യോഗിക ജോലിയുടെ ഭാഗമല്ല, സ്വകാര്യ സന്ദർശനം; അന്വേഷണ റിപ്പോർട്ട് പുറത്ത്

READ ENGLISH VERSION
adgp

തിരുവനന്തപുരം: ക്രമസമാധാന ചുമതലയുണ്ടായിരുന്ന എഡിജിപി എംആർ അജിത്കുമാർ ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ വിഷയത്തിലെ അന്വേഷണ റിപ്പോർട്ട് സർക്കാർ നിയമസഭയുടെ മേശപ്പുറത്ത് വച്ചു. സംസ്ഥാന പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റേതാണ് റിപ്പോർട്ട്. ആർഎസ്എസ് നേതാക്കളെ എഡിജിപി സന്ദർശിച്ചത് ഔദ്യോഗിക ജോലിയുടെ ഭാഗമായിരുന്നില്ലെന്നും സ്വകാര്യ സന്ദർശനമായിരുന്നെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

കൂടിക്കാഴ്ചയുടെ ഉദ്ദേശ്യം എന്താണെന്ന് വ്യക്തമല്ല. ആർഎസ്എസ് നേതാക്കളെ കാണാൻ ഔദ്യോഗിക കാർ ഒഴിവാക്കി പോയത് സൗഹൃദക്കൂടിക്കാഴ്ചയ്ക്കാണോ എന്നതും വ്യക്തമല്ല. രണ്ട് വ്യക്തികൾ മാത്രമാണ് കൂടിക്കാഴ്ചയിൽ പങ്കെടുത്തത്. സ്വകാര്യ കുടുംബ ചടങ്ങുകളുടെ ഭാഗമായല്ല കൂടിക്കാഴ്ച നടത്തിയത്.

രാഷ്ട്രപതിയുടെ മെഡൽ കിട്ടാനും സംസ്ഥാന പൊലീസ് മേധാവിയായി സ്ഥാനക്കയറ്റത്തിനുമാണ് കൂടിക്കാഴ്ചയെന്ന് ചില മാദ്ധ്യമങ്ങളിൽ വാർത്ത വന്നിരുന്നു. എന്നാൽ ഇതിനുള്ള വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടില്ല. എന്നാൽ ഉദ്ദേശ്യം അതല്ല എന്നതിനും തെളിവ് ലഭിച്ചിട്ടില്ല. മാദ്ധ്യമ റിപ്പോർട്ടുകൾ ശരിയാണെങ്കിൽ ഇത് സർവീസ് ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും അജിത് കുമാറിന്റെ വിശദമായ മൊഴി രേഖപ്പെടുത്തിതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

അജിത്കുമാറിന്റെ മൊഴി
തൃശൂർ സന്ദർശന വേളയിലാണ് ആർഎസ്എസ് നേതാവായ സുഹൃത്ത് എ. ജയകുമാറിനെ കണ്ടത്. ജയകുമാറാണ് ആർഎസ്എസ് നേതാക്കൾ തൃശൂരിലുള്ള കാര്യം പറഞ്ഞത്. ആർഎസ്എസ് നേതാക്കളെ സ്വകാര്യമായി കാണാനുള്ള താൽപര്യം താൻ പ്രകടിപ്പിച്ചു. ജയകുമാർ ഏർപ്പാടാക്കിയ കാറിൽ കൂടിക്കാഴ്ചയ്ക്കായി പോയി. സ്വകാര്യ സന്ദർശനമായതിനാൽ ഔദ്യോഗിക കാർ ഒഴിവാക്കി. കൂടിക്കാഴ്ച ഏതാനും മിനിറ്റുകൾ നീണ്ടു നിന്നു.

ദേശീയ മാദ്ധ്യമം കോവളത്ത് സംഘടിപ്പിച്ച കോൺക്ലേവിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചിരുന്നു. മുൻ ബിജെപി ജനറൽ സെക്രട്ടറിയും ചടങ്ങിൽ ഉണ്ടായിരുന്നു. ഹോട്ടലിലെ ആയുർവേദ ചികിത്സ സംബന്ധിച്ച പ്രസന്റേഷൻ കാണാൻ റാം മാധവിന്റെ മുറിയിലേക്ക് ഹോട്ടൽ മാനേജർക്കൊപ്പം ക്ഷണപ്രകാരം പോയി. ഇതും സ്വകാര്യ സന്ദർശനമായിരുന്നു. ആർഎസ്എസ് നേതാക്കളുമായുള്ള സൗഹൃദം ഡ്യൂട്ടി നിർവഹിക്കുന്നതിന് സഹായകരമാകും. വിവിധ പാർട്ടികളിലെ നേതാക്കളെ കാണാറുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ADGP, LATEST NEWS IN MALAYALAM, RSS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA