SignIn
Kerala Kaumudi Online
Monday, 02 December 2024 7.44 PM IST

തലസ്ഥാനത്ത് വൻ ഓഹരി നിക്ഷേപത്തട്ടിപ്പ്: ഐ.ടി എൻജിനിയർക്ക് ആറ് കോടി നഷ്ടമായി

Increase Font Size Decrease Font Size Print Page

v

തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും വൻ ഓൺലൈൻ തട്ടിപ്പ്.പട്ടം സ്വദേശിയായ ഐ.ടി എൻജിനിയർക്ക് വ്യാജ ട്രേഡിംഗ് ആപ്പ് വഴി നഷ്ടമായത് 6 കോടി രൂപ.സംഭവത്തിൽ സൈബർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

വിദേശത്ത് ഐ.ടി മേഖലയിൽ ജോലി ചെയ്ത് മടങ്ങിയെത്തിയ ആളാണ് തട്ടിപ്പിനിരയായത്.

വിദേശത്ത് നിന്നെത്തിയ ശേഷം ഐ.ടി എൻജിനിയർ പ്രമുഖ ഓൺലൈൻ സൈറ്റ് വഴി ട്രേഡിംഗ് നടത്തുമായിരുന്നു.ഇതിനിടെയാണ് പേരുകേട്ട ട്രേഡിംഗ് കമ്പനികളുടെ പേരിൽ വാട്സാപ്പ് മെസേജുകൾ വരുന്നത്. മെസേജിലുണ്ടായിരുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ആപ്പ് ഡൗൺലോഡ് ചെയ്ത് ട്രേഡിംഗ് നടത്തി.വലിയ ഓഫറുകൾ കിട്ടിയപ്പോൾ വൻ തുക നിക്ഷേപിച്ചു.സൈബർ തട്ടിപ്പ് സംഘമുണ്ടാക്കിയ വ്യാജ അക്കൗണ്ടിൽ ഓരോ പ്രാവശ്യവും ലക്ഷങ്ങളും കോടികളും എത്തിയതായി കാണിച്ചു.അങ്ങനെ ആറ് കോടി രൂപ പരാതിക്കാരൻ നിക്ഷേപിച്ചു. പണം പിൻവലിക്കാൻ നോക്കിയപ്പോൾ ലാഭത്തിന്റെ ഇരുപത് ശതമാനം തുക നിക്ഷേപിച്ചാൽ മാത്രമേ പണം പിൻവലിക്കാൻ കഴിയൂവെന്ന് തട്ടിപ്പ് സംഘം അറിയിച്ചു.

ഈ മാസം 27നാണ് തട്ടിപ്പിലൂടെ പണം നഷ്ടമായതായി മനസിലായത്.തുടർന്ന് ഓൺലൈൻ തട്ടിപ്പുകളുമായി ബന്ധപ്പെട്ട പരാതി അറിയിക്കുന്ന പോർട്ടലിൽ വിവരമറിയിച്ചു.അപ്പോഴേക്കും പണമെല്ലാം പല അക്കൗണ്ടുകൾ വഴി നഷ്ടമായിരുന്നു. വെറും ഒരുമാസം കൊണ്ടാണ് ഇത്രയുമധികം പണം നഷ്ടമായത്.തുടർന്നാണ് സൈബർ പൊലീസിൽ വിവരമറിയിക്കുന്നത്.സംഭവം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തിനെയും സിറ്റി പൊലീസ് രൂപീകരിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് രണ്ടാമത്

സംസ്ഥാനത്ത് ഓൺലൈൻ തട്ടിപ്പ് വഴി ഏറ്റവും കൂടുതൽ തുക നഷ്ടമായത് ആലപ്പുഴയിലാണ്. 7 കോടി രൂപയാണ് നഷ്ടമായത്. അതിനുപിന്നാലെ ഏറ്റവും കൂടിയ തുക ഓൺലൈൻ തട്ടിപ്പ് വഴി നഷ്ടമായിരിക്കുന്നത് ഇപ്പോൾ തലസ്ഥാനത്താണ്.

TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.