SignIn
Kerala Kaumudi Online
Thursday, 19 February 2026 4.22 AM IST

ഇനി രക്ഷയില്ല; സ്വർണവിലയിൽ വൻകുതിപ്പ്, ഇന്ന് മാത്രം കൂടിയത് 480 രൂപ

Increase Font Size Decrease Font Size Print Page
gold

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ വൻവർദ്ധനവ്. ഇന്ന് ഒരു പവൻ സ്വർണത്തിന് 480 രൂപ വർദ്ധിച്ച് 59,600 രൂപയായി. തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണവില ഉയരുന്നത്. ഇന്ന് ഒരു ഗ്രാം 22 കാര​റ്റ് സ്വർണത്തിന് 7,450 രൂപയും ഒരു ഗ്രാം 24 കാര​റ്റ് സ്വർണത്തിന് 8,127 രൂപയുമാണ്. കഴിഞ്ഞ ദിവസം ഒരു പവൻ സ്വർണത്തിന്റെ വില 59,120 രൂപയായിരുന്നു.

കഴിഞ്ഞ വർഷം ഒക്ടോബറിലാണ് മുൻപ് ഏറ്റവും ഉയർന്ന നിരക്കിലേക്ക് സ്വർണവില എത്തിയത്. പവന് 59,640 രൂപയായിരുന്നു അന്ന് വില. ആഗോളവിപണിയിൽ സ്വർണവില ഉയർന്നതിന് പലകാരണങ്ങളും ഉണ്ട്. ഭൗമരാഷ്ട്രീയ സംഘർഷങ്ങളാണ് പ്രധാനകാരണം. ഇസ്രായേലും ഹമാസും ഞായറാഴ്ച മുതൽ വെടിനിർത്തൽ കരാറിൽ ഒപ്പുവച്ചുവെങ്കിലും അന്താരാഷ്ട്ര ഡോളർ വില കുത്തനെ ഉയർന്നതും രൂപയുടെ മൂല്യം ഇടിഞ്ഞതും സ്വർണവില ഉയരാൻ കാരണമായിട്ടുണ്ട്. ഇനിയുളള ദിവസങ്ങളിൽ സ്വർണവില വീണ്ടും ഉയരാനാണ്‌ സാദ്ധ്യത.

വെളളിവില

സംസ്ഥാനത്തെ വെളളിവിലയിലും വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ന് ഒരു ഗ്രാം വെളളിയുടെ വില 104 രൂപയും ഒരു കിലോഗ്രാം വെളളിയുടെ വില 104,000 രൂപയുമാണ്. കഴിഞ്ഞ ദിവസം ഒരു ഗ്രാം വെളളിയുടെ വില 103 രൂപയും ഒരു കിലോഗ്രാം വെളളിയുടെ വില 103,000 രൂപയുമായിരുന്നു. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് ഇന്ത്യയിലെ വെള്ളിവില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ രൂപയുടെ വിലയിൽ വരുന്ന കയറ്റിറക്കങ്ങളും വെള്ളിവിലയെ സ്വാധീനിക്കും.

TAGS: BUSINESS, GOLD, RATE, KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY