SignIn
Kerala Kaumudi Online
Thursday, 10 September 2026 12.46 AM IST

നിരത്തുകളിൽ കറുപ്പഴകുമായി സിട്രൊയെൻ ബ്ലാക്ക്

citeoen

കൊച്ചി: വിവിധ മോഡലുകളിൽ മനോഹരമായ ഡിസൈനുകളുമായി സിട്രൊയെൻ ഡാർക്ക് എഡിഷൻ പുറത്തിറങ്ങി. സിട്രൊയെൻ സി 3, എയർക്രോസ്, ബസാൾട്ട് എസ്.യു.വി കൂപെ എന്നിവയിലാണ് ഡാർക്ക് എഡിഷൻ ലിമിറ്റഡ് യൂണിറ്റുകൾ പുറത്തിറക്കിയത്. ക്രിക്കറ്റ് ഇതിഹാസം മഹേന്ദ്ര സിംഗ് ധോനി ഡാർക്ക് എഡിഷൻ പുറത്തിറക്കി, ആദ്യ വാഹനം സ്വന്തമാക്കി.

പെർല നേര ബ്ലാക്ക് ബോഡിയുമായി ഡാർക്ക് എഡിഷൻ അതിന്റെ മനോഹരമായ ചാരുത നിലനിറുത്തുന്നു. ഷെവറോൺ ബാഡ്ജ്, ഫ്രണ്ട് ഗ്രിൽ, ബോഡി സൗഡ് മോൾഡിംഗ്, ബമ്പറുകളിലും ഡോർ ഹാൻഡിലുകളിലും ഗ്ലോസ് ബ്ലാക്ക് എന്നിവയുമായി കാർ കറുപ്പിൽ മനോഹാരിത തീർക്കുന്നു.

ആകർഷണങ്ങൾ

മെട്രൊപൊളിറ്റൻ ബ്ലാക്ക് ലെതെറെറ്റാണ് സീറ്റുകൾ. ഇൻസ്ട്രുമെന്റ് പാനലുകൾ കസ്റ്റം ലെതെറെറ്റ് റാപ്പ് ചെയ്തിരിക്കുന്നു. ലാവ റെഡ് ഡിറ്റെയ്‌ലിംഗുമായി കാർബൺ ബ്ലാക്ക് ആണ് ഇന്റീരിയറുകൾ. പ്രധാന ടച്ച് പോയിന്റുകളിൽ ഉയർന്ന ഗ്ലോസ് ബ്ലാക്ക് ഫിനിഷുകൾ ഉപയോഗിക്കുന്നു. കസ്റ്റം സീറ്റ് കവറുകൾ, ഡാർക്ക് ക്രോം മോൾഡിംഗുകൾ, ഗ്രിൽ എംബെലിഷെർ തുടങ്ങിയവ മികച്ച ഇൻകാബിൻ അനുഭവം പ്രദാനം ചെയ്യുന്നു.

വില

ഡാർക്ക് എഡിഷൻ സി 3ക്ക് 8,38,000 രൂപ മുതലാണ് വില. എയർക്രോസിന് 13,13,300 രൂപയും ബസാൾട്ടിന് 12,80,000 രൂപയും വിലയുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS, BLACK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360