
നെടുമ്പാശേരി: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ സ്‌പൈസ് ജെറ്റ് വിമാന സർവീസുകൾ താളംതെറ്റുന്നു. കൊച്ചിയിൽ നിന്നുള്ള ദുബായ്, ഫുജൈറ സർവീസുകൾ പലതും റദ്ദാക്കി. ചില സർവീസുകൾ മണിക്കൂറുകൾ വൈകുന്നു. ദുബായിലേക്കുള്ള സർവീസുകൾ രണ്ടായി കുറഞ്ഞു. മൂന്ന് മാസത്തിലധികമായി ജീവനക്കാർക്ക് ശമ്പളം നൽകിയിട്ടില്ല. എയർപോർട്ട് അതോറിട്ടിക്കും വിമാനത്താവളങ്ങൾക്കും പണം കുടിശികയാണ്. ഇതുമൂലം വിമാനത്തിന് സിഗ്നൽ നൽകാൻ എയർപോർട്ട് അതോറിട്ടിയും പാക്കിംഗിന് വിമാനത്താവളങ്ങളും അനുവദിക്കുന്നില്ല. പൈലറ്റുമാരുടെയും ജീവനക്കാരുടെയും ക്ഷാമവും സർവീസുകളെ പ്രതികൂലമായി ബാധിക്കുന്നു. 14 ജീവനക്കാരെ മാത്രം വച്ചാണ് കമ്പനി നെടുമ്പാശേരിയിലെ സർവീസുകൾ ഏകോപിപ്പിക്കുന്നത്. ഇന്ധന കമ്പനികൾ, ഗ്രൗണ്ട് ഹാൻഡ്ലിങ് ഏജൻസികൾ, ജീവനക്കാർക്ക് താമസസൗകര്യം ഒരുക്കിയ ഹോട്ടലുകൾ എന്നിവർക്കും കടം ഏറെയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |