വിനയൻ സംവിധാനം ചെയ്ത 19ാം നൂറ്റാണ്ടിലൂടെ മലയാളത്തിൽ അരങ്ങേറിയ നടിയാണ് കയാദു ലോഹർ. 2021ൽ കന്നഡ ചിത്രമായ മുഗിൽപേട്ടയിലൂടെയായിരുന്നു താരത്തിന്റെ സിനിമാഅരങ്ങേറ്റം. ആദ്യ ചിത്ര്രങ്ങൾ ശ്രദ്ധ നേടിയില്ലെങ്കിലും പ്രദീപ് രംഗനാഥനൊപ്പം അഭിനയിച്ച ഡ്രാഗണാണ് കയാദു ലോഹറിന്റെ ജാതകം തിരുത്തിക്കുറിച്ചത്. ഡ്രാഗണിന്റെ വിജയം കയാദുവിനെ പ്രശസ്തയാക്കി. അടുത്ത നാഷണൽ ക്രഷെന്നാണ് താരത്തെ വിശേഷിപ്പിക്കപ്പെടുന്നത്.
തമിഴ്നാട്ടിലെ സർക്കാർ നിയന്ത്രണത്തിലുള്ള മദ്യവില്പന കമ്പനിയായ ടാസ്‌മാക്കുമായി ബന്ധപ്പെട്ട സാമ്പത്തിക അഴിമതിക്കേസിലെ ഇ.ഡി അന്വേഷണത്തിൽ കയാദു ലോഹറിന്റെ പേരും ഉൾപ്പെടുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഈ കേസുമായി ബന്ധപ്പെട്ട് നടി ഇ.ഡിയുടെ നിരീക്ഷണത്തിലാണ് എന്ന് മിഡ് ഡേ റിപ്പോർട്ട് ചെയ്യുന്നു. കേസിൽ നടിക്ക് എന്തെങ്കിലും ബന്ധമുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ടെന്നാണ് വിവരം. ടാസ്മാക് കേസിൽ പിടിയിലായവർ നടിയുടെ പേര് വെളിപ്പെടുത്തിയതായി റിപ്പോർട്ടിൽ പറയുന്നു. കുറ്റാരോപിതർ നടത്തിയ നൈറ്റ് പാർട്ടിയ്ക്കായി കയാദു 35 ലക്ഷം രൂപ വാങ്ങിയതായാണ് ആരോപണം.
അതേസമയം ഈ കേസിലെ ഇ.ഡി ഇടപെടൽ എല്ലാ പരിധികളും ലംഘിച്ചതായും ഫെഡറൽ ഭരണ സങ്കല്പത്തെ ലംങിക്കുകയും ചെയ്തതായി സുപ്രീംകോടതി അഭിപ്രായപ്പെട്ടിരുന്നു. ടാസ്മാക്കിനെതിരായ കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണവും സുപ്രീം കോടതി സ്റ്റേ ചെയ്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |