SignIn
Kerala Kaumudi Online
Friday, 12 June 2026 3.59 AM IST

ശരീരത്തിൽ തൊടണമെന്നില്ല; ഈ ജീവികൾക്ക് ദൂരെ നിന്ന് നിങ്ങളെ കൊല്ലാൻ സാധിക്കും, കരുതിയിരിക്കണം

cobra

കടുവ, പുലി, പാമ്പ് എന്നിവ ആക്രമിച്ചാൽ മനുഷ്യന്റെ ജീവൻ വരെ നഷ്ടമാകും. പലപ്പോഴും മൃഗങ്ങൾ നേരിട്ട് ശരീരത്തിൽ തൊടുകയോ കടിക്കുകയോ ചെയ്താൽ മാത്രമേ അപകടമുള്ളുവെന്നാണ് പലരും കരുതുന്നത്. എന്നാൽ നിങ്ങളുടെ ശരീരത്തിൽ തൊടാതെ തന്നെ ചില ജീവികൾക്ക് നിങ്ങളുടെ മരണത്തിന് കാരണമാകാൻ കഴിയും. എന്നാൽ ഇക്കാര്യങ്ങൾ അധികമാർക്കും അറിയില്ല. അത്തരത്തിൽ ചില ജീവികളെ പരിചയപ്പെട്ടാലോ?

കൊതുക്

mosquito

വളരെ ചെറിയ ജീവിയാണ് കൊതുകെങ്കിലും ഭൂമിയിലെ ഏറ്റവും ഗുരുതരമായ ജീവികളിൽ ഒന്നാണ് ഇത്. കൊതുക് കുത്തിയാൽ മാത്രമല്ല പ്രശ്നം ഉണ്ടാകുന്നത്. കൊതുകുകൾ രോഗവാഹകരായി പ്രവർത്തിക്കുന്നു. മലേറിയ, ഡെങ്കി, സിക്ക, ചിക്കൻഗുനിയ, വെസ്റ്റ് നെെൽ വെെറസ് എന്നീ രോഗങ്ങൾ പരത്തുന്നു. നിങ്ങൾക്ക് ദോഷകരമാകാൻ നിങ്ങളെ നേരിട്ട് കൊത് ആക്രമിക്കണമെന്നില്ല. മറിച്ച് രോഗങ്ങൾ പരത്തുകയും ഇത് ശരീരത്തെ ദോഷകരമായി ബാധിച്ച് മരണത്തിലേക്ക് വരെ നയിക്കുകയും ചെയ്യുന്നു.

പഫർ ഫിഷ്

pufferfish

ഭീഷണി നേരിടുമ്പോൾ ശരീരം ബലൂൺ പോലെ വീർപ്പിക്കാൻ കഴിവുള്ള ലോകത്തിലെ ഏറ്റവും വിഷമുള്ള ഒന്നാണ് പഫർ ഫിഷ് ( Pufferfish) ഇവയുടെ അന്തരികാവയവങ്ങളിൽ അടങ്ങിയിരിക്കുന്ന ടെട്രോഡോടോക്സിൻ എന്ന വിഷം സയനെെഡിനെക്കാൾ 1200 മടങ്ങ് മാരകമാണ്. നിരുപദ്രവകാരിയാണെങ്കിലും ഇവയുടെ വിഷം ഉള്ളിൽ ചെന്നാൽ പക്ഷാഘാതം, ശ്വസന പ്രശ്നം, ഹൃദയ സംബന്ധമായ തകരാർ എന്നിവയ്ക്ക് കാരണമാകും.

മത്സ്യം കഴിക്കുന്നതിലൂടെയാണ് വിഷം ഉള്ളിൽ ചെല്ലുന്നത്. ജപ്പാനിൽ 'ഫുഗു' എന്നറിപ്പെടുന്ന ഇവയുടെ മാംസം വിദഗ്ധരായ പാചകക്കാർ വിവിധ തരം വിഭവങ്ങൾ തയ്യാറാക്കാൻ ഉപയോഗിക്കുന്നു. വിഷാംശമുള്ള ഭാഗങ്ങൾ ശരിയായി നീക്കം ചെയ്തില്ലെങ്കിൽ കഴിക്കുന്നവർ മരിച്ചുപോകാനിടയുണ്ട്. നമ്മളെ ആക്രമിക്കാതെ തന്നെ ഈ മത്സ്യം നമ്മുടെ മരണത്തിന് കാരണമാകാം. ജപ്പാനിൽ മാത്രമല്ല കൊറിയ, ചെെന എന്നിവിടങ്ങളിലും ഈ മത്സ്യത്തെ പാകം ചെയ്ത് കഴിക്കാറുണ്ട്. ഇവ പാകം ചെയ്യാൻ പ്രത്യേക ലെെസൻസ് ആവശ്യമാണ്. ഏതുപ്രായക്കാർക്കും ലെെസൻസ് നേടാനുള്ള പരീക്ഷയിൽ പങ്കെടുക്കാം.

സ്വർണ വിഷത്തവള ( Golden poison frog)​

golden-poison-frog

കൊളംബിയയിലെ മഴക്കാടുകളിൽ കാണുന്ന ലോകത്തിലെ ഏറ്റവും വിഷമുള്ള ജീവികളിൽ ഒന്നാണ് സ്വർണവിഷത്തവള. കടും മഞ്ഞ, ഓറഞ്ച്. പച്ച നിറങ്ങളിൽ കാണപ്പെടുന്ന ഇവയുടെ ചർമ്മത്തിൽ ബാട്രാചോട്ടോക്സിൻ എന്ന മാരക വിഷമുണ്ട്. വളരെ ചെറിയ അളവിൽ പോലും ഈ വിഷം മനുഷ്യനെ കൊല്ലുന്നു.

ബാട്രാചോട്ടോക്സിൻ നാഡീവ്യവസ്ഥയെയാണ് ബാധിക്കുന്നത്. ഹൃദയസ്തംഭനത്തിനും കാരണമാകും. ലിയോഫിസ് എപിനെഫെലസ് എന്ന പാമ്പ് ഇനത്തിന് മാത്രമെ ഇവയുടെ വിഷത്തെ പ്രതിരോധിക്കാനും തവളയെ വേട്ടയാടാനും കഴിയൂ. തവളയുടെ വിഷം മനുഷ്യന്റെ ശരീരത്തിലെത്താൻ അവ നമ്മുടെ ശരീരത്തിൽ തൊടണമെന്നില്ല. മനുഷ്യ ശരീരത്തിലെ മുറിവ് പറ്റിയ ഭാഗത്തിലൂടെ വിഷം ഉള്ളിൽ ചെല്ലാൻ സാദ്ധ്യത ഏറെയാണ്. ഇത് മരണത്തിന് വരെ കാരണമാകാം.

മൂർഖൻ പാമ്പ്

spitting-cobra

പലരും പാമ്പ് കടിച്ചാൽ മാത്രമാണ് പ്രശ്നമെന്നാണ് കരുതുന്നത്. എന്നാൽ മൂർഖൻ പാമ്പുകൾ അവയുടെ വിഷം പുറത്തേക്ക് തുപ്പാറുണ്ട്. മുഖത്തേയ്ക്കോ കണ്ണിലേക്കോയാണ് ഇവ വിഷം തുപ്പുന്നത്. ഇത് തീവ്രമായ വേദന, കോർണിയയ്ക്ക് പരിക്ക്, വീക്കം, ചില സന്ദർഭങ്ങളിൽ സ്ഥിരമായ അന്ധത എന്നിവയ്ക്ക് കാരണമാകുന്നു. ഇവയുടെ വിഷത്തിൽ ന്യൂറോടോക്സിക് പോലുള്ള ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. എന്നാൽ ഇത്തരത്തിൽ തുപ്പുന്ന വിഷത്തിന് മനുഷ്യനെ കൊല്ലാൻ കഴിയില്ലെന്നും പഠനറിപ്പോർട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: ANIMAL, KILL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360