SignIn
Kerala Kaumudi Online
Wednesday, 20 May 2026 9.51 PM IST

അമ്മയ്ക്ക് കൂടുതൽ ഇഷ്ടം അനുജത്തിയോടാണെന്ന് പരിഭവം; വീടുവിട്ടിറങ്ങി 13കാരി

ai-image-

മുംബയ്: അമ്മയ്ക്ക് തന്നേക്കാൾ കൂടുതൽ സ്‌നേഹം അനുജത്തിയോടാണെന്ന പരിഭവത്തിൽ വീടുവിട്ടിറങ്ങിയ 13കാരിയെ കണ്ടെത്തി പൊലീസ്. മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലെ സഫാലെയിലാണ് സംഭവം. കടുത്ത മാനസിക വിഷമത്തിലായിരുന്ന പെൺകുട്ടി ജീവനൊടുക്കുമെന്ന ഭീതിയിലായിരുന്നു വീട്ടുകാരും പൊലീസും. ഹൻജരോളിയെന്ന ഗ്രാമത്തിൽ താമസിക്കുന്ന പെൺകുട്ടിയാണ് വീട്ടിൽ നിന്നും ഒളിച്ചോടിയത്.

അമ്മയ്ക്ക് തന്റെ അനുജത്തിയോടാണ് കൂടുതൽ വാത്സല്യമെന്നും തന്നെ അവഗണിക്കുകയാണെന്നും തെറ്റിദ്ധരിച്ചാണ് കുട്ടി വീടുവിട്ടിറങ്ങിയത്. കുട്ടിയെ വീട്ടിൽ കാണാത്തതിനെ തുടർന്ന് കുടുംബം പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

നാട്ടുകാരുടെ സഹായത്തോടെയായിരുന്നു കുട്ടിക്ക് വേണ്ടി പൊലീസ് തിരച്ചിൽ നടത്തിയത്. ഒടുവിൽ ഗ്രാമത്തിനടുത്ത് തന്നെയുള്ള ഒരു അണക്കെട്ടിന് സമീപത്തുനിന്നുമാണ് കണ്ടെത്താനായത്. കുട്ടിയുടെ മനസിലുണ്ടായിരുന്ന നെഗറ്റീവ് ചിന്തകളും മാനസിക വിഷമവും മാറ്റുന്നതിനായി വിദഗ്ധ കൗൺസിലിംഗിന് വിധേയയാക്കി. കൗൺസിലിംഗിന് ശേഷം പെൺകുട്ടിയെ മാതാപിതാക്കളോടൊപ്പം അയച്ചു. കുട്ടികളിലെ ഇത്തരം മാനസിക മാറ്റങ്ങൾ മാതാപിതാക്കൾ ഗൗരവത്തോടെ കാണണമെന്നാണ് പൊലീസ് നിർദ്ദേശിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY, MISSING, LATESTNEWS, CASEDAIRY, MAHARASHTRA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY