SignIn
Kerala Kaumudi Online
Thursday, 01 October 2026 2.37 AM IST

കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി നഷ്ടപരിഹാരം

കോട്ടയം : വാഹനാപകടത്തിൽ മരിച്ച നടനും,​ മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ ആശ്രിതർക്ക് 1.77 കോടി രൂപ നഷ്ടപരിഹാരം നൽകാൻ കോട്ടയം മോട്ടോർ ആക്‌സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണൽ (എം.എ.സി.ടി) കോടതി ഉത്തരവ്. സുധിയുടെ അമ്മ ഗോമതി, ഭാര്യ രേശ്മ തങ്കച്ചൻ (രേണു സുധി), മക്കളായ രാഹുൽ, റിതുൽ എന്നിവർക്കാകും തുക ലഭിക്കുക. കോട്ടയം പ്രിൻസിപ്പൽ മോട്ടോർ ആക്‌സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണൽ ജഡ്ജി പ്രസൂൺ മോഹനനാണ് വിധി പറഞ്ഞത്. സുധിയുടെ അപ്രതീക്ഷിത വിയോഗത്തെ തുടർന്ന് കുടുംബത്തിനുണ്ടായ സാമ്പത്തിക നഷ്ടവും ആശ്രിതരുടെ അവകാശങ്ങളും പരിഗണിച്ചാണ് നഷ്ടപരിഹാരം നിശ്ചയിച്ചതെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കി. തുക അപകടത്തിന് കാരണമായ വാഹനത്തിന്റെ ഇൻഷ്വറൻസ് കമ്പനിയായ ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി കോടതിയിൽ കെട്ടിവയ്ക്കണം. 2023 ജൂൺ അഞ്ചിന് തൃശൂർ കൈപ്പമംഗലത്തുണ്ടായ വാഹനാപകടത്തിലാണ് കൊല്ലം സുധി മരിച്ചത്. സുധിയുടെ കുടുംബാംഗങ്ങൾക്കായി അഡ്വ.എ.ആർ കലേഷ് കുമാർ, അഡ്വ.കെ.എസ് ഹർഷാന എന്നിവർ ഹാജരായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA